Kerala NewsLatest NewsNews
കൃഷ്ണകുമാര്‍ കുടുംബ സമേതമെത്തി വോട്ട് രേഖപ്പെടുത്തി
തിരുവനന്തപുരം : എന്‍ഡിഎ സ്ഥാനാര്‍ത്ഥി കൃഷ്ണകുമാറും കുടുംബവും വോട്ട് രേഖപ്പെടുത്തി. കൃഷ്ണകുമാര്‍, ഭാര്യ, മക്കളായ ഇഷാനി കൃഷ്ണ, ദിയ കൃഷ്ണ എന്നിവരാണ് വോട്ട് രേഖപ്പെടുത്താനെത്തിയത്.
ഒട്ടനേകം മണ്ഡലങ്ങളില്‍ ത്രികോണ മത്സരമാണ് നടക്കുന്നതെന്ന് കൃഷ്ണകുമാര്‍ പ്രതികരിച്ചു. കേരളത്തില്‍ മാറ്റം പ്രതീക്ഷിക്കുന്നുവെന്നും അതിന്റെ ഫലം മെയ് രണ്ടിന് കാണാമെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.
ജനത്തിന് ഭരണവിരുദ്ധ വികാരമുണ്ടെന്നും തീരമേഖലയിലെ ജനങ്ങളെ വോട്ട് കുത്തികളാക്കിയെന്നും കൃഷ്ണകുമാര്‍ ആരോപിച്ചു. എല്ലാവരും വോട്ടിംഗിന് എത്തണമെന്നും കൃഷ്ണകുമാര്‍ അഭ്യര്‍ത്ഥിച്ചു.