വീരപ്പന്‍ ഇനി ഓടില്ല, തടഞ്ഞുവെച്ച് ഭാര്യ മുത്തുലക്ഷ്മി
ബെംഗളുരു: വീരപ്പനെ കുറിച്ചുള്ള വെബ് സീരീസിന് വിലക്ക് പ്രഖ്യാപിച്ച് കര്‍ണാടക കോടതി. ‘വീരപ്പന്‍: ഹങ്കര്‍ ഫോര്‍ കില്ലിങ്’ എന്ന പേരില്‍ എഎംആര്‍ പിക്‌ചേഴ്‌സാണ് ഒരുക്കുന്നത്. ചിത്രത്തിനെതിരെ വീരപ്പന്റെ ഭാര്യ മുത്തുലക്ഷ്മിയാണ് കോടതിയെ സമീപിച്ചത്. കെട്ടുകഥകളും വ്യാജ വിവരങ്ങളും അടിസ്ഥാനമാക്കിയാണ് എഎംആര്‍ മേധാവി എഎംആര്‍ രമേശ് സീരീസ് ഒരുക്കിയിരിക്കുന്നതെന്ന് മുത്തുലക്ഷ്മിയുടെ പരാതിയില്‍ പറയുന്നു. റിലീസിന് ഒരുങ്ങിയിരിക്കുന്നതിനിടയിലാണ് ഇപ്പോള്‍ വിലക്ക് ലഭിച്ചിരിക്കുന്നത്. സീരീസ് തന്റെ വ്യക്തി ജീവിതത്തിലേക്കുള്ള കടന്നു കയറ്റവും ലംഘനവുമാകുമെന്നും മുത്തുലക്ഷ്മി പറയുന്നു.
മുമ്ബ് പലരും വീരപ്പനെ കുറിച്ച് സിനിമയെടുത്ത് പണം സമ്പാദിക്കുകയും തങ്ങളുടെ കുടുംബത്തെ അപമാനിക്കുകയും ചെയ്തിട്ടുണ്ട്. മുമ്പ്് വീരപ്പനെ കുറിച്ചുള്ള സിനിമയ്‌ക്കെതിരെ സുപ്രീംകോടതിയെ വരെ സമീപിച്ചതിനെ കുറിച്ച് മുത്തുലക്ഷ്മി പറയുന്നു. തന്റെ സ്വകാര്യതയ്ക്കുമേലുള്ള കടന്നുകയറ്റമാണെന്നും അത് മാനിക്കണമെന്നും കാണിച്ച് ചെന്നൈ സിറ്റി സിവില്‍ കോടതി മുതല്‍ സുപ്രീംകോടതി വരെ സിനിമയ്‌ക്കെതിരെ സമീപിച്ചിരുന്നു. എന്നാല്‍ ഒടുവില്‍ സിനിമ നിര്‍മിച്ചു കഴിഞ്ഞപ്പോള്‍ തനിക്ക് 25 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നായിരുന്നു കോടതി വധി. ഇപ്പോള്‍ വീണ്ടുമൊരു സിനിമ തന്റെ ഭര്‍ത്താവിനെ കുറിച്ച് വരുമ്പോള്‍, തന്റെ കുടുംബം നിരന്തരം അപമാനിക്കപ്പെടുകയാണെന്ന് മുത്തുലക്ഷ്മി പറയുന്നു.
വെബ് സീരീസിന് വിലക്ക് ഏര്‍പ്പെടുത്തിയതോടെ ഒടിടി, യൂട്യൂബ്, സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കില്ല. അടുത്ത തവണ കേസ് പരിഗണിക്കുന്നതുവരെയാണ് കോടതി താത്കാലികമായി റിലീസ് വിലക്കിയിരിക്കുന്നത്. ഫെബ്രുവരി ആറിന് കേസ് വീണ്ടും പരിഗണിക്കും.