അവര്‍ കര്‍ഷകരല്ല, ഇമ്രാന്റെ കൂലിപ്പണിക്കാരാണ്;തുറന്നടിച്ച് കൃഷ്ണകുമാര്‍

രാജ്യത്തെ കുരുതിക്കളമാക്കിയവര്‍ യഥാര്‍ത്ഥത്തില്‍ കര്‍ഷകരല്ലെന്നും ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന രാജ്യദ്രോഹികളാണെന്നും കൃഷ്ണകുമാര്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് താരത്തിന്റെ പ്രതികരണം.
കുറിപ്പിന്റെ പൂര്‍ണരൂപം…………..
ശുദ്ധ തെമ്മാടിത്തരം.. തീവ്രവാദികളുടെ അഴിഞ്ഞാട്ടം.. ഇതല്ല ഭാരതത്തിലെ കര്‍ഷകര്‍. ഇതല്ല നമ്മുടെ അന്നദാതാക്കള്‍.. ഇത് പഞ്ചാബിലെ കാര്‍ഷിക ഇടനിലക്കാരുടെ വാടക ഗുണ്ടകള്‍, ഒപ്പം സ്വന്തമായി വാക്‌സിന്‍ പോലും ഉണ്ടാക്കാന്‍ കഴിയാതെ മാനത്തു നോക്കി ഇരിക്കുന്ന ഇമ്രാന്‍റെ കൂലി പട്ടാളത്തിന്റെ ചില്ലറ വാങ്ങി നക്കി കൊണ്ട് ഇന്ത്യ മഹാരാജ്യത്തിനെതിരെ പ്രവര്‍ത്തിക്കുന്ന പരാജയം മാത്രം ഏറ്റുവാങ്ങുന്ന തീവ്രവാദിക്കൂട്ടവും, മറ്റള്ളവരെ കൃഷി ചെയ്തു ജീവിക്കുന്ന ചില രാഷ്ട്രീയ കര്‍ഷകരും, കൂടെ ശബരിമല പോരാട്ടത്തിലെ ചില പൊട്ടിപൊളിഞ്ഞ മാലപ്പടക്കങ്ങളും.
കോവിഡ് കാലത്തും ഭരതത്തിന്റെ അതിശയിപ്പിക്കുന്ന വളര്‍ച്ചയില്‍ വിളറിപൂണ്ടു നമ്മെ തകര്‍ക്കാന്‍ ശ്രമിക്കുന്ന ചൈനക്കും പാകിസ്താനും വേണ്ടി കൂലി പണി എടുക്കുന്ന ചില രാജ്യദ്രോഹികളുടെ ഈ തെമ്മാടിത്തരം അടിച്ചമര്‍ത്തണം. അപലപാനീയമാണ് ഈ അഴിഞ്ഞാട്ടം. ഖാലിസ്ഥാനി തീവ്രവാദികളുടെ കൊടി ചെങ്കോട്ടയില്‍ ഉയര്‍ത്തിയത് നമ്മുടെ പരമാധികാരത്തിന്നു മുകളിലുള്ള കടന്നു കയറ്റമാണ്. കേരളത്തിന്റെ കാര്‍ഷിക വികസനത്തിനു തടയിട്ടു ഒരു കാലത്തു പാടത്തു ട്രാക്ടര്‍ തടഞ്ഞ പാര്‍ട്ടിയുടെ വ്യക്താവ് ഞെളിഞ്ഞു ട്രാക്ടറില്‍ പായുന്നതും നമ്മള്‍ ഇന്ന് കണ്ടു.
അപാര തൊലിക്കട്ടി. മോഡി വിരോധം രാജ്യ വിരോധമാകരുത്. മോഡി ഇനിയും പലതവണ വരും പോകും. അത് കഴിഞ്ഞു ഷാ വരും, യോഗിമാര്‍ വരും.
പക്ഷെ ഭാരതം.. നമ്മുടെ രാജ്യം അതാണ് മുഖ്യം. രാജ്യവികസനം മാത്രം മുന്നില്‍ കണ്ടു നടത്തുന്ന നരേന്ദ്രമോഡിയുടെ നല്ല ഭരണത്തെ ആട്ടിമറിക്കാന്‍ വേണ്ടി നടത്തുന്ന ഇത്തരം ഗൂഡ പദ്ധതികള്‍ക്ക് കൂട്ടുനില്‍ക്കുന്നവര്‍ ഓര്‍ത്തോ. സ്വതന്ത്ര ഭാരതത്തില്‍ ഇതാദ്യമായി വികസനകുതിപ്പെന്താണെന്ന് കണ്ടു തുടങ്ങി.
വരും തലമുറയ്ക്കുള്ള നല്ലജീവിതം തട്ടി തെറിപ്പിക്കരുത്. വൈകിപ്പിക്കരുത്. ഇന്ന് ചെങ്കൊട്ടായിലും പരിസരത്തും കണ്ട പ്രവര്‍ത്തികള്‍ നമുക്ക് നല്ലതിനല്ല. അപലപിക്കുക… പ്രതിഷേധിക്കുക.. ജയ് ഹിന്ദ്.