Editor's ChoiceKerala NewsLatest NewsLocal NewsNationalNews

700 കോടി വൻകിടക്കാരുടെ കുടിശിക, ഫ്യൂസ് ഊരൽ തുടങ്ങാൻ കെ എസ് ഇ ബി.

തിരുവനന്തപുരം / കൊവിഡ് ഇളവുകൾ ദുരുപയോഗം ചെയ്‌ത് ബില്ലടയ്‌ക്കുന്നതിൽ വീഴ്ച വരുത്തിയ വൻകിടക്കാർക്കെതിരെ ഫ്യൂസ് ഊരൽ ഉൾപ്പടെയുള്ള കർശന നടപടികളുമായി കെ എസ് ഇ ബി. ഡിസംബർ 31ന് മുമ്പ് കുടിശിക തീർക്കാൻ വൻകിടക്കാർക്ക് എല്ലാവർക്കും കെ എസ് ഇ ബി നോട്ടീസ് നൽകിയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ബില്ലടയ്‌ക്കുന്നതിൽ വീഴ്‌ച വരുത്തിയവർക്ക് ആണ് നോട്ടീസ് നൽകിയിരുന്നത്.
കെ എസ് ഇ ബി ആദ്യം പിടികൂടാൻ നിശ്ചയിച്ചിട്ടുളളത് വൻകിടക്കാരെയാണ്. സിനിമാ ശാലകൾ, കമ്മ്യൂണിറ്റി ഹാളുകൾ, ചെറുകിട വ്യവസായങ്ങൾ, മതസ്ഥാപനങ്ങൾ എന്നിവർ കുടിശിക വരുത്തിയവരുടെ കൂട്ടത്തിലുണ്ട്. ഏകദേശം 700 കോടിയോളം ബോർഡിന് ലഭിക്കാനുണ്ടെന്നാണ് കെ എസ് ഇ ബിയുടെ കണക്ക്.
കുടിശിക അടച്ച് തീർക്കാൻ ചിലർ കെ എസ് ഇ ബിയോട് സാവകാശം ചോദിച്ചിരുന്നു. ചിലർ പണമടയ്‌ക്കുന്നതിന് ഇളവുകളും ആവശ്യപ്പെട്ടു. ഇവരുടെ അപേക്ഷ പരിഗണിച്ച ബോർഡ് മൂന്നോ നാലോ ഇന്‍സ്റ്റാൾമെന്റുകളായി തുക അടയ്‌ക്കാൻ അനുമതി നൽകുകയായിരുന്നു. എന്നാൽ നോട്ടിസ് പൂർണമായും അവഗണിച്ചവർക്കെതിരെയാണ് ഇപ്പോഴത്തെ നടപടിക്ക് നീക്കം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button