Kerala NewsLatest NewsUncategorized

കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും; ഹോസ്റ്റലുകളും ലോഡ്ജുകളും സർക്കാർ ഏറ്റെടുക്കും

തിരുവനന്തപുരം: കൊറോണ വ്യാപനത്തെ തുടർന്ന് സംസ്ഥാനത്ത് സ്ഥിതി അതീവ ഗുരുതരമെന്ന് മുഖ്യമന്ത്രി. നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കും. കെഎസ്ഇബി, വാട്ടർ അതോറിറ്റി കുടിശിക പിരിവ് 2 മാസത്തേക്കു നിർത്തും. ഹോസ്റ്റലുകളും ലോഡ്ജുകളും ഏറ്റെടുക്കും. പ്രാദേശിക തലത്തിൽ മെഡിക്കൽ വിദ്യാർഥികളെ കൊറോണ പ്രതിരോധത്തിനു ഉപയോഗിക്കും. മെഡിക്കൽ വിദ്യാർഥികൾ വാക്സിൻ എടുത്തവരാണ്. തിരഞ്ഞെടുപ്പ് ഡ്യൂട്ടി ചെയ്തവരും ഇക്കാര്യത്തിൽ സഹകരിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവരും വാക്സിൻ എടുത്തവരാണ്.

രണ്ടാമത്തെ ഡോസ് വാക്സിൻ 3 മാസം കഴിഞ്ഞ് എടുക്കുന്നതാണ് നല്ലതെന്നാണ് പുതിയ പഠന റിപ്പോർട്ട്. ഓക്സിജൻ ലഭ്യതയിൽ നിലവിൽ വലിയ പ്രശ്നങ്ങളില്ല. സ്വകാര്യ ആശുപത്രികളിൽ ആവശ്യത്തിനു ഓക്സിജൻ ലഭ്യമാക്കും. അതീവ ഗുരുതരമായ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. മെഡിക്കൽ വിദ്യാർഥികളിൽ പഠനം കഴിഞ്ഞവർക്കു താൽക്കാലിക റജിസ്ട്രേഷൻ നൽകും.

ബാങ്കുകളുടെ റിക്കവറി പ്രവർത്തനങ്ങൾ തൽക്കാലത്തേക്കു നിർത്തണമെന്ന് ആവശ്യപ്പെടും. സപ്ലൈക്കോ കൺസ്യൂമർഫെഡ് എന്നിവയ്ക്കു പുറമേ എൻജിഒകൾ രാഷ്ട്രീയ പാർട്ടികൾ അസോസിയേഷനുകൾ എന്നിവയ്ക്ക് അംഗീകൃത ദുരിതാശ്വാസ ഏജൻസികളായി പ്രവർത്തിക്കാൻ അനുമതി നൽകും. നേരിട്ടോ സർക്കാർ ഏജൻസികൾ വഴിയോ സഹായം വിതരണം ചെയ്യാം.

വിദേശത്തു പ്രവർത്തിക്കുന്ന സംഘടനകൾക്കു കൂടുതൽ സഹായം നൽകാൻ കഴിയും. അത്തരം ഏജൻസികളെക്കുറിച്ച് നോർക്ക പരിശോധിച്ച് അംഗീകാരം നൽകും. സർക്കാർ ഏജൻസികൾ മുഖേനയായിരിക്കും സഹായ വിതരണം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button