Editor's ChoiceKerala NewsLatest NewsLocal NewsNationalNews

ക്ഷേത്ര കലാശ്രീ പുരസ്കാരം പത്മശ്രീ മട്ടന്നൂർ ശങ്കരൻകുട്ടി മാരാർക്ക്.

2019ലെ സംസ്ഥാന ക്ഷേത്ര കലാ അക്കാദമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. ക്ഷേത്ര കലാരംഗത്തെ സമഗ്ര സംഭാവനയ്ക്കു നൽകുന്ന ക്ഷേത്ര കലാശ്രീ പുരസ്കാരത്തിന് പത്മശ്രീ ശങ്കരൻ കുട്ടി മാരാർ അർഹനായി. 25001 രൂപ ക്യാഷ് പ്രൈസും, മൊമൻ്റോയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്കാരം.ക്ഷേത്ര കലാ പ്രോത്സാഹനത്തിനുള്ള സമഗ്ര സംഭാവന പരിഗണിച്ച് 2019ലെ ക്ഷേത്ര കലാ ഫെലോഷിപ്പ് സ്വാമി കൃഷ്ണാനന്ദ ഭാരതിക്ക് നൽകും. 15001 രൂപ ക്യാഷ് പ്രൈസും മൊമൻ്റോയും പ്രശസ്തി പത്രവുമാണ് പുരസ്കാരം.ജില്ല ഇൻഫർമേഷൻ ഓഫീസിൽ ടി വി രാജേഷ് എംഎൽഎയാണ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്.

അവാർഡ് നേടിയ വിഭാഗം, ജേതാവ് ,സ്ഥലം എന്നി ക്രമത്തിൽ.

1 ദാരുശിൽപ്പം – പവിത്രൻ കെ വി പരിയാരം, കണ്ണൂർ,
2 ലോഹ ശിൽപം – വിനോദ് കെ പി ,പടോളി, കണ്ണൂർ,
3 ശിലാ ശിൽപം – രാജേഷ് ടി ആചാരി, ബാര, ഉദുമ, കാസർകോട്,
5 യക്ഷഗാനം – രാമമൂല്യ ദാസനടുക്ക, മങ്കൽപ്പാടി, കാസർഗോഡ്,
6 മോഹിനിയാട്ടം – ഡോ കലാമണ്ഡലം ലത ഇടവലത്ത്, പിലാത്തറ,
7 ചുമർചിത്രം – പ്രിൻസ് തോന്നയ്ക്കൽ, തിരുവനന്തപുരം,
8 തിടമ്പു നൃത്തം -ടി ലക്ഷ്മികാന്ത അഗ്ഗിത്തായ തച്ചാങ്കോട്
9 കളമെഴുത്ത് -ഗോപകുമാർ പി ,അമ്പലപ്പുഴ, ആലപ്പുഴ,
10 കഥകളി വേഷം – ടി ടി കൃഷ്ണൻ, തെക്കെ മമ്പലം, പയ്യന്നൂർ,
11 തുള്ളൽ – കുട്ടമത്ത് ജനാർദ്ദനൻ, ചെറുവത്തൂർ, കാസർകോട്,
12 ക്ഷേത്രവാദ്യം – പി കെ കുഞ്ഞിരാമ മാരാർ (ചെറുതാഴം കുഞ്ഞിരാമ മാരാർ ),
13 സോപാന സംഗീതം – പയ്യന്നൂർ കൃഷ്ണമണി മാരാർ ,നാറാത്ത്,
14 ചാക്യാർകൂത്ത് -അനിൽ കുമാർ കെ ടി, എളവൂർ, അങ്കമാലി,
15 കൂടിയാട്ടം – സി കെ വാസന്തി, ലക്കിടി, പാലക്കാട്,
16 പാഠകം – വി അച്യുതാനന്ദൻ, കേരള കലാമണ്ഡലം ,പാലക്കാട്,
17 നങ്ങ്യാർകൂത്ത് – എ പ്രസന്നകുമാരി പുതുശ്ശേരി, ചെറുതുരുത്തി,
18 ശാസ്ത്രീയ സംഗീതം – ഡോ ഉണ്ണികൃഷ്ണൻ പയ്യാവൂർ, കണ്ണൂർ,
19അക്ഷരശ്ലോകം – വി എം ഉണ്ണികൃഷ്ണൻ നമ്പീശൻ, ചാലക്കോട്
ക്ഷേത്ര കലാ അവാർഡിന് അർഹരായവർക്ക് 7500 രൂപയും മൊമൻ്റോയും പ്രശസ്തിപത്രവുമാണ് പുരസ്കാരം.ക്ഷേത്രകലാ അക്കാദമി ചെയർമാൻ ഡോ കെ എച്ച് സുബ്രഹ്മണ്യൻ, സെക്രട്ടറി കൃഷ്ണൻ നടുവലത്ത്, ഭരണ സമിതി അംഗങ്ങളായ ഗോവിന്ദൻ കണ്ണപുരം, ചെറുതാഴം ചന്ദ്രൻ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button