CrimeKerala NewsLatest NewsLaw,
ബൈക്കിലെത്തി കവര്‍ച്ചാ സംഘം; ഒരേ ദിവസം 6 പേരുടെ മാല കവര്‍ന്നു
ആലപ്പുഴ: വനിതാ സിവില്‍ പൊലീസ് ഓഫിസറുടെ മാല ഉള്‍പ്പെടെ ഒരേ ദിവസം വിവധ സ്ഥലങ്ങളില്‍ ബൈക്കിലെത്തി മാല പൊട്ടിക്കല്‍ ശ്രമം. വ്യാജ നമ്പര്‍ പതിപ്പിച്ച ബൈക്കുമായി എത്തിയ കവര്‍ച്ചാ സംഘം ആലപ്പുഴ ക്രൈംബ്രാഞ്ച് ഡബ്ല്യുസിപിഒ തണ്ണീര്‍മുക്കം ഈരേചിറ പി.എസ്.സൗമ്യയുടെ മാല കവര്‍ന്നിരുന്നു.
കവര്‍ച്ചാ ശ്രമം തടയാന്‍ ശ്രമിച്ച സൗമ്യയ്ക്ക് പരിക്കേറ്റിടുണ്ട്. അതേസമയം പ്രതികളുടെ സിസിടിവി ദ്യശ്യങ്ങള്‍ കിട്ടിയതായി പോലീസ് പറയുന്നു.എന്നാല്‍ പ്രതികളെ പിടികൂടാന്‍ പോലീസിന് സാധിച്ചില്ല.
അതേസമയം ബൈക്കുമായി വന്ന കവര്‍ച്ചാ സംഘം കൊമ്മാടി, കൈചൂണ്ടിമുക്ക്, മണ്ണഞ്ചേരി കാവുങ്കല്‍, കലവൂര്‍, ചേര്‍ത്തല കൂറ്റുവേലി,അരൂക്കുറ്റി സ്രാപ്പള്ളി റോഡ് എന്നീ സ്ഥലങ്ങളിലും സമാനമായ രീതിയില്‍ മാല പൊട്ടിച്ചിട്ടുണ്ടെന്നാണ് അന്വേഷണത്തില്‍ പോലീസിന് കിട്ടിയ വിവരം. പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.