CrimeEditor's ChoiceKerala NewsLatest NewsNews

അപരിചിതരുടെ വിഡിയോ കോളുകള്‍ എടുക്കരുതെന്ന് കേരള പൊലീസ്

തിരുവനന്തപുരം/അപരിചിതരുടെ വിഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് കേരള പൊലീസിന്റെ സൈബര്‍ഡോമിന്റെ മുന്നറിയിപ്പ്. ഇതുമായി ബന്ധപെട്ടു നിരവധി പരാതികള്‍ പൊലീസിന് ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് മുന്നറിപ്പുമായി പോലീസ് എത്തിയിരിക്കുന്നത്.

അപരിചിതരുടെ വിഡിയോ കോള്‍ എടുക്കുന്നവരുടെ സ്‌ക്രീന്‍ ഷോട്ട്, റിക്കോര്‍ഡഡ് വിഡിയോ എന്നിവ ഉപയോഗിച്ചു ബ്ലാക്മെയില്‍ ചെയ്യുന്ന സംഭവങ്ങള്‍ വ്യാപിക്കുന്നതായിട്ടാണ് പോലീസ് പറയുന്നത്. ഇത്തരം തട്ടിപ്പുകാര്‍ നഗ്നത പ്രദര്‍ശിപ്പിച്ചു കൊണ്ടായിരിക്കും വിഡിയോ കോളുകള്‍ ചെയ്യുന്നത്. അത് എടുക്കുന്ന നിമിഷം തന്നെ ഫ്രണ്ട് ക്യാമറ ഓണായി, കോള്‍ എടുത്തയാളുടെ മുഖവും സ്‌ക്രീനിലെത്തുകയും ചെയ്യും.

ഇതു രണ്ടും ചേര്‍ത്തുള്ള വിന്‍ഡോയുടെ സ്‌ക്രീന്‍ ഷോട്ട് അവര്‍ പകര്‍ത്തുകയും, കോള്‍ അറ്റന്‍ഡ് ചെയ്ത വ്യക്തി അശ്ലീലചാറ്റില്‍ ഏര്‍പ്പെട്ടുവെന്ന രീതിയിൽ പ്രചരിപ്പിച്ചും ആയിരിക്കും പിന്നീട് ഭീഷണിയുണ്ടാവുക. അതിനാൽ അപരിചിതരായവരില്‍ നിന്നും വരുന്ന വീഡിയോ കോളുകള്‍ അറ്റന്‍ഡ് ചെയ്യരുതെന്ന് കേരള പൊലീസിന്റെ സൈബര്‍ ഡോം മുന്നറിയിപ്പ് നല്‍കുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button