Kerala NewsLatest NewsTravel

ശമ്പള പരിഷ്കരണം,കെ.എസ്.ആർ.ടി.സിയിലെ ഒരു വിഭാ​ഗം ജീവനക്കാരുടെ പണിമുടക്കിൽ വലഞ്ഞു ജനം

കെ.എസ.ആർ.ടി.സി പ്രതിപക്ഷ തൊഴിലാളി യൂണിയൻ ആഹ്വാനം ചെയ്ത 24 മണിക്കൂർ പണിമുടക്ക് യാത്രക്കാർക്ക് വൻ തിരിച്ചടിയാണ് നൽകിയത്.കെ.എസ്.ആർ.ടി.സി എം.ഡിയും യൂണിയനുകളുമായി നടത്തിയ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിലാണ് സംഘടനകൾ പണിമുടക്കിൽ തന്നെ ഉറച്ചത്. ശമ്പളപരിഷ്‌കരണം നടപ്പാക്കുക, ദീര്‍ഘദൂര സര്‍വീസുകള്‍ സ്വിഫ്റ്റ് എന്ന കമ്പനിക്ക് നല്‍കാനുള്ള തീരുമാനം ഉപേക്ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.

ഐഎൻടിയുസി, ബിഎംഎസ് എന്നീ സംഘടനകളാണ് പണിമുടക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ഭൂരിഭാഗം ബസ് സര്‍വീസുകളും മുടങ്ങി . അങ്കമാലി ഡിപ്പോയില്‍ ജോലിക്കെത്തിയ ജീവനക്കാരെ പ്രതിപക്ഷ സംഘടനകള്‍ തടഞ്ഞു. പണിമുടക്കിനെ തുടർന്ന് കേരള സര്‍വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും നാളത്തേക്ക് മാറ്റിവയ്ക്കാൻ തീരുമാനിച്ചു .
അതിനിടെ സിഐടിയു – ബിഎംഎസ് പ്രവര്‍ത്തകര്‍ തമ്മില്‍ ദീർഘ സംഘര്‍ഷമുണ്ടായി. മൂന്ന് സിഐടിയു പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റു എന്നാണ് റിപോർട്ടുകൾ .

മെക്കാനിക് സ്റ്റാഫ് യൂണിയനും പണിമുടക്കിൽ പങ്കുചേരുന്നുണ്ടെങ്കിലും സിഐടിയു, എഐടിയുസി സംഘടനകൾ പണിമുടക്കുന്നില്ല . ഭൂരിപക്ഷം തൊഴിലാളികൾ പണിമുടക്കാണെങ്കിലും പരമാവധി ബസുകൾ പ്രവർത്തിപ്പിക്കാൻ ശ്രമിക്കുമെന്ന് മാനേജ്‌മന്റ് അറിയിച്ചു. കെ.എസ്.ആർ.ടി.സിയിലെ സമരത്തിനെതിരെ ​ഗതാ​ഗത മന്ത്രി എ.കെ ശശീന്ദ്രൻ രം​ഗത്ത് വന്നിരുന്നു. സമരം ഇരിക്കുന്നത് കൊമ്പ് മുറിക്കലാണെന്നാണ് ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ അഭിപ്രായം പറഞ്ഞത് . എല്ലാരും പണിമുടക്കിൽ നിന്ന് പിൻമാറണമെന്നും അദ്ദേഹം അഭ്യർഥിച്ചു .സമരക്കാരുമായി ചർച്ച ചെയ്യുന്നതിന് സി എം ഡിയെ ചുമതലപ്പെടുത്തിഎന്നാണ് നിലവിലെ അഭിപ്രായം .

ചരിത്രത്തിലെ തന്നെ പ്രവചനാതീതമായ വലിയ മുന്നേറ്റമാണ് കെ എസ് ആർ ടി സിയിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെയുണ്ടായതെന്നും മന്ത്രി അഭിപ്രായപ്പെട്ടു .ഇന്ന് ഫേസ്ബുക്ക് ലൈവിൽ കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകർ ജീവനക്കാരെ അഭിസംബോധനം ചെയ്യുമെന്നാണ് അറിയാൻ കഴിഞ്ഞത് . ബിജു പ്രഭാകർ ഒത്തുതീർപ്പ് ചർച്ചകൾ നടത്തിയിരുന്നുവെങ്കിലും ചർച്ച പരാജയപ്പെടുകയായിരുന്നു.
അല്ലേൽ തന്നെ നഷ്ടത്തിലോടുന്ന കോർപ്പറേഷനിൽ ഇനിയൊരു സമരം കൂടിയെത്തിയാൽ സ്ഥിതി വളരെ രൂക്ഷമാകുമെന്നാണ് നേരത്തെ കോർപ്പറേഷൻ നിരീക്ഷിച്ചത് . ഇപ്പോൾ നടക്കുന്ന അനധികൃത പ്രവർത്തനങ്ങളെക്കുറിച്ച് ബിജു പ്രഭാകർ നേരിട്ട് മാധ്യമങ്ങളെ കണ്ട് സംസാരിച്ചിരുന്നു. അതോടെ യൂണിയുകൾ പലതും സി.എം.ഡിയോട് പരോക്ഷമായി യുദ്ധം പ്രഖ്യാപിച്ച അവസ്ഥയാണ് കെ.എസ്.ആർ.ടി.സിയിൽ നിലവിൽ .ദീര്‍ഘദൂര സര്‍വീസുകള്‍ ഉള്‍പ്പെടെയുള്ള നിരവധി സർവീസുകൾ പണിമുടക്ക് കാരണം മുടങ്ങിയിട്ടുണ്ട്.

ഏപ്രിൽ ഒന്നുമുതൽ ശമ്പള പരിഷ്കരണം നടപ്പാക്കുന്ന വിധത്തിൽ ഉത്തരവിറക്കണമെന്നായിരുന്നു നേതാക്കളുടെ മുൻ ആവശ്യം. അത് സർക്കാരിനോട് ആലോചിക്കാതെ തീരുമാനം പറയാനാവില്ലെന്ന് എംഡി പറഞ്ഞതോടെ ചർച്ച പരാജയപ്പെട്ടു. ടിഡിഎഫിനെ പ്രതിനിധീകരിച്ചുകൊണ്ട് ആർ . ശശിധരൻ , ആർ അയ്യപ്പൻ , കെ ഗോപകുമാർ , കെ അജയകുമാർ , കെഎസ് ടി എംപ്ലോയീസ് ശംഖിനെ പ്രധിനിധീകരിച്ചുകൊണ്ട് ജി കെ അജിത് , കെ എൽ രാജേഷ് , എസ് അജയകുമാർ , ടി പി വിജയൻ എന്നിവരും ചർച്ചയിൽ പങ്കെടുത്തു .

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button