കൊവിഡ് സ്‌പ്രെഡിംഗ് യൂണിയനാണ് കെഎസ് യു ,പരിഹസിച്ച് എം എം മണി

കെ.എസ്.യു പ്രസിഡന്റ് കെ എം അഭിജിത്ത് വിവരങ്ങൾ മറച്ചുവെച്ച് കോവിഡ് പരിശോധന നടത്തിയ സംഭവത്തെ പരിഹസിച്ച് വൈദ്യുതി മന്ത്രി എംഎം മണി. ചായ കുടിച്ചാൽ കാശ് അണ്ണൻ തരും കോവിഡ് ടെസ്റ്റ് നടത്തിയാൽ പേരും വിലാസവും വേറെ അണ്ണൻ തരും എന്നാണ് ആണ് ഫെയ്സ്ബുക്കിൽ മണി കുറിച്ചത്.
വ്യാജ പേരും മേൽവിലാസവും നൽകി കോവിഡ് പരിശോധന നടത്തിയതിന് കെ.എസ്.യു സംസ്ഥാന പ്രസിഡൻറ് കെ.എം അഭിജിത്തിനെതിരെ പരാതി നൽകിയിരുന്നു. തിരുവനന്തപുരം പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആണ് പൊലീസിൽ പരാതി നൽകിയത്. കെ.എസ്.യു സംസ്ഥാന സെക്രട്ടറി ബാഹുൽ കൃഷ്ണയുടെ വിലാസം നൽകിയാണ് അഭിജിത്ത് പരിശോധന നടത്തിയതെന്ന് പരാതിയിൽ പറയുന്നു. കെ.എം അബി എന്ന പേരായിരുന്നു പരിശോധന സമയത്ത് നൽകിയിരുന്നത്. ഇത് കെ.എം അഭിജിത്ത് ആണെന്നാണ് പഞ്ചായത്തിൻറെ പരാതി. എന്നാൽ വ്യാജപ്രചാരണങ്ങൾ ചില കേന്ദ്രങ്ങൾ പടച്ചുവിടുകയാണ്. പോത്തൻകോട് പഞ്ചായത്ത് പ്രസിഡൻറിനു രാഷ്ട്രീയതാല്പര്യമാണെന്ന് അഭിജിത്ത് പറഞ്ഞു.