Kerala NewsLatest News

ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷ നടത്തിയാല്‍ ഒരു വിഭാഗം കുട്ടികള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കും: മന്ത്രി കെ.ടി.ജലീല്‍

കോഴിക്കോട്: ചെറിയ പെരുന്നാള്‍ ദിനത്തില്‍ പരീക്ഷാ നടത്തുവാനുള്ള സി.ബി.എസ്.സി തീരുമാനം പുനഃപരിശോധിക്കണമെന്ന് മന്ത്രി കെ ടി ജലീല്‍. ഈ സമയത്ത് പരീക്ഷ നടത്തിയാല്‍ അത് ഒരു വിഭാഗം കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കും. ഈ സാഹചര്യത്തില്‍ പരീക്ഷ മാറ്റി വയ്ക്കുവാന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുമെന്ന് മന്ത്രി പറഞ്ഞു. വാര്‍ത്ത ശ്രദ്ധയില്‍ പെട്ടതിന് പിന്നാലെ മാറ്റി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയും ആവശ്യപ്പെട്ടിരുന്നു. തീരുമാനം അടിയന്തരമായി പുനഃപരിശോധിക്കണമെന്നും ബന്ധപ്പെട്ടവരുടെ ശ്രദ്ധയില്‍ ഈ കാര്യം രേഖാമൂലം അറിയിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും വ്യക്തമാക്കിയിരുന്നു. 

വാര്‍ത്ത വന്നതിന് പിന്നാലെ പരീക്ഷ മാറ്റിവയ്ക്കണമെന്ന് കാണിച്ച്‌ സി.ബി.എസ്.സി കേരള സെക്രട്ടറി ജനറല്‍ ഡോ. ഇന്ദിര രാജന്‍ കേന്ദ്ര വിദ്യഭ്യാസ മന്ത്രാലയത്തിന് രേഖാമൂലം കത്തയച്ചു. മെയ് 13,14 തീയതികളില്‍ എതെങ്കിലും ഒരു ദിവസമായിരിക്കും പെരുന്നാള്‍ വരിക. അന്ന് പരീക്ഷ നടത്തിയാല്‍ അത് ഒരു വിഭാഗം കുട്ടികള്‍ക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്നു, അതിനാല്‍ അനുയോജ്യമായ മറ്റൊരു ദിവസത്തേക്ക് പരീക്ഷ മാറ്റണമെന്നുമാണ് കത്തിലെ പ്രധാന ആവശ്യം.

മെയ് നാല് മുതല്‍ ജൂണ്‍ 10 വരെ സിബിഎസ്‌ഇ പരീക്ഷകള്‍ നടത്തുവാനാണ് നിലവിലെ തീരുമാനം. മെയ് 13 നാണ് 12 ക്ലാസിലെ ഫിസിക്സ് പരീക്ഷയും, പത്താം ക്ലാസിലെ മലയാളം, ഫ്രഞ്ച് ഉള്‍പ്പെടെയുള്ള പരീക്ഷകളും നടക്കുന്നത്. ഈ ദിവസം സംസ്ഥാന സര്‍ക്കാറിന്റെ കലണ്ടര്‍ പ്രകാരം ചെറിയ പെരുന്നാള്‍ പൊതു അവധിയാണ്. ദേശീയ കലണ്ടര്‍ പ്രകാരം 14 നാണ് ചെറിയ പെരുനാളിന്റെ പൊതു അവധി. മാസപിറവി കാണുന്ന മുറയ്ക്ക് ഈ രണ്ട് ദിവസങ്ങളില്‍ എതെങ്കിലും ഒരു ദിവസമായിരിക്കും ചെറിയ പെരുന്നാള്‍ വരിക. അതിനാല്‍ പരീക്ഷാ തീയതിയില്‍ മാറ്റം വരുത്തണമെന്നാണ് മുസ്ലിം സംഘടനകളുടെ ആവശ്യപ്പെടുന്നത്.

മെയ് 13 ന് തന്നെ 10, 12 ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ സമയം നടക്കുന്ന ദിവസമെന്ന പ്രത്യേകത കൂടിയുണ്ട്. കോവിഡ് പശ്ചാതലത്തില്‍ ഒരു ക്ലാസില്‍ 12 പേരെയാണ് പരീക്ഷ എഴുതാന്‍ അനുവദിക്കുക. ഇതിനായി പരീക്ഷ സെന്ററുകള്‍ 50 ശതമാനം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഒരേ ദിവസം 10,12 ക്ലാസിലെ കൂട്ടികള്‍ ഒരുമിച്ച്‌ എത്തുമ്ബോള്‍ അത് വലിയ പ്രതിസന്ധി സൃഷ്ടിക്കും. സി.ബി.എസ്.ഇ തീരുമാന പ്രകാരം മെയ് നാല് മുതല്‍ ജൂണ്‍ വരെയാണ് ഫൈനല്‍ പരീക്ഷ തീരുമാനിച്ചിരിക്കുന്നത്. പന്ത്രണ്ടാം ക്ലാസ് പരീക്ഷ മെയ് 4ന് ആരംഭിക്കും. രണ്ട് സെഷനുകളിലായാണ് പരീക്ഷ നടക്കുക. ആദ്യ സെഷന്‍ രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെയും രണ്ടാം സെഷന്‍ ഉച്ചയ്ക്ക് ശേഷം 2.30 മുതല്‍ 5.30 വരെയും നടക്കും. പത്താം ക്ലാസ് പരീക്ഷ മെയ് 6ന് ആരംഭിക്കും. ഒരു ഷിഫ്റ്റ് മാത്രമായിരിക്കുമുള്ളത്. ഇത്തവണ പരീക്ഷാ മാ‍ര്‍ഗനിര്‍ദേശങ്ങള്‍ക്ക് പുറമെ കൊവിഡ് 19 മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥികള്‍ക്ക് ചോദ്യപേപ്പര്‍ വായിക്കാന്‍ അധികമായി 15 മിനിറ്റ് നല്‍കും. പരീക്ഷയ്ക്കെത്തുമ്ബോള്‍ വിദ്യാര്‍ത്ഥികള്‍ നിര്‍ബന്ധമായും മാസ്ക് ധരിച്ചിരിക്കണം. വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ കൂട്ടംകൂടി നില്‍ക്കാതിരിക്കാന്‍ പ്രത്യേകം ക്രമീകരണങ്ങളുണ്ടാകും. 39 ദിവസം നീണ്ട് ല്‍ക്കുന്നതാണ് ഈ വര്‍ഷത്തെ പരീക്ഷ കാലം. കഴിഞ്ഞ വര്‍ഷം ഇത് 45 ദിവസമായിരുന്നു. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷകള്‍ക്കിടയില്‍ പഠനത്തിനും റിവിഷനും മതിയായ സമയം ഭിക്കുന്ന രീതിയിലാണ് ടൈം ടേബിള്‍ ക്രമീകരിച്ചിരിക്കുന്നതെന്നാണ് ബോര്‍ഡ് അറിയിച്ചിട്ടുള്ളത്. പ്രധാനമായും രണ്ട് മുഖ്യ വിഷയങ്ങള്‍ക്കാണ് സമയം ലഭിക്കുക.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button