കെടി ജലീൽ ചോറു നൽകി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.

എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തതിനുപിന്നാലെ ജലീലിന്റെ രാജി ആവശ്യപ്പെട്ട് വൻ പ്രതിഷേധമാണ് നടക്കുന്നത്. എന്നാൽ കെടി ജലീലിന്റെ വീട്ടിൽ നടന്നത് ഒരു വിത്യസ്തമായ ചടങ്ങാണ്. കാവും പുറം സ്വദേശി രഞ്ജിത്തിന്റയും ഷിബിലയുടെയും മകന് കെടി ജലീൽ ചോറു നൽകി, പേര് ചൊല്ലി വിളിച്ചു, ആദം ഗുവേര.

നാട്ടിലെങ്ങും മന്ത്രി ജലീലിന്റെ രാജി ആവശ്യപ്പെട്ടു പ്രതിപക്ഷപാർട്ടികളും ബി ജെപിയും പോഷക സംഘടനകളുടെയും
പ്രതിഷേധ പരമ്പര അരങ്ങേറുമ്പോഴാണ് വളാഞ്ചേരിയിലെ വീട്ടിൽ സൂപ്പർകൂളായി മന്ത്രി കെ.ടി.ജലീൽ ഉള്ളത്. നയതന്ത്ര പാഴ്സലുകളിലെ പ്രോട്ടോക്കോൾ ലംഘനം, സ്വർണക്കടത്ത് എന്നിവയുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്റ് ഡിപ്പാർട്ട്മെന്റ് ചോദ്യം ചെയ്തതിനു പിന്നാലെയാണു സംസ്ഥാന വ്യാപകമായി പ്രതിഷേധം അരങ്ങേറുന്നത്. വെള്ളിയാഴ്ച വൈകിട്ടാണു ചോദ്യം ചെയ്യലിനു ശേഷം മന്ത്രി വളാഞ്ചേരിയിലെ വീടായ ഗസലിൽ
എത്തുന്നത്. തനിക്കെതിരെ ഇ ഡി കേസെടുക്കാനുള്ള സാധ്യതയുണ്ടെന്നതും, മൊഴികളിടെ അവിശ്വാസ്യത കൊണ്ട് വീണ്ടു ചോദ്യം ചെയ്യലിന് പോകേണ്ടതൊന്നും മന്ത്രിക്ക് ഒരു പ്രശ്നമേയല്ല.
ശനിയാഴ്ച രാവിലെ അയൽവാസിയായ രഞ്ജിത്തിന്റെ മകന്റെ ചോറൂൺ മന്ത്രിയുടെ സാന്നിധ്യത്തിൽ വീട്ടിൽ നടന്നു.
ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു.വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു. ജലീലുമായി അടുത്ത ബന്ധം ആണ് രഞ്ജിത്തിന്. ചോറൂണും പേരിടലും ജലീൽ തന്നെ വേണം എന്ന് രഞ്ജിത്ത് നേരത്തെ നിശ്ചയിച്ചിരുന്നു.
വിവാദം കൊടുമ്പിരിക്കൊള്ളുന്നതൊന്നും ഇതിനെ ബാധിച്ചില്ലെന്ന് രഞ്ജിത്തും കുടുംബവും പറയുന്നു. മന്ത്രി ക്വാറന്റൈനിൽ ആയത് കൊണ്ടാണ് ചടങ്ങ് നീണ്ടു പോയത്. ഇന്ന് ചോറൂൺ നടത്തണം എന്ന് കഴിഞ്ഞദിവസമാണ് തീരുമാനിച്ചത്. മറ്റ് പ്രശ്നങ്ങൾ ഒന്നും ഇതിനെ ബാധിക്കില്ലെന്നും രഞ്ജിത്ത് കൂട്ടിച്ചേർത്തു. രഞ്ജിത്തിന്റെ പെങ്ങളുടെ മകൾ ഐശ്വര്യയുടെ എഴുത്തിനിരുത്തൽ ചടങ്ങും ഇതോടെ ഒപ്പം നടന്നു. ആദ്യാക്ഷരം കുറിച്ചതും കെ.ടി. ജലീൽ തന്നെ.
ജലീലിന്റെ രാജി ആവശ്യപ്പെട്ട് വിവിധ യുവജന സംഘടനകളുടെ നേതൃത്വത്തിൽ വെള്ളിയാഴ്ച രാത്രിയും ശനിയാഴ്ച രാവിലെയും മന്ത്രിയുടെ വസതിയിലേക്കു മാർച്ച് നടത്തിയിരുന്നു. വസതിക്കു സമീപം വലിയ പൊലീസ് സംഘം ഇപ്പോഴും ഉണ്ട്. സംസ്ഥാന പോലീസിന്റെ കാവലിൽ ആയിരുന്നു സുഹൃത്തിന്റെ കുട്ടിയുടെ ചോറൂണും, പേരിടൽ ചടങ്ങും നടന്നത്.