ബിനീഷ് കോടിയേരി അറസ്റ്റിലായി.കുടുക്കിയത് കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാടും,ഹവാല ഇടപാടുകളും അന്വേഷിക്കുന്ന ബംഗളൂരു ഇ ഡി.

ബംഗളൂരു/സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനീഷ് കോടിയേരിയെ ബംഗളൂരു മയക്കുമരുന്ന് കേസിൽ എൻഫോഴ്‌സ്‌മെന്റ് അറസ്റ്റ് ചെയ്‌തു. കസ്റ്റഡിയിലെടുത്ത് ഒരു മണിക്കൂറോളം ചോദ്യം ചെയ്ത ശേഷം കോടതിയിൽ ഹാജരാക്കി അറസ്റ് രേഖപ്പെടുത്തുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ ബിനീഷിനെ നാല് ദിവസമാണ് ഇ ഡിയുടെ കസ്റ്റഡിയിൽ വിട്ടത്. എൻഫോഴ്‌സ്‌മെന്റ് രാവിലെ 11 മണിമുതൽ ബിനീഷിനെ ചോദ്യം ചെയ്‌ത് വരികയായിരുന്നു.
ഇത് രണ്ടാം തവണയാണ് ചോദ്യം ചെയ്യലിനായി ഇ.ഡിക്ക് മുന്നിൽ ബിനീഷ് ഹാജരാകുന്നത്. ഇത്തവണയും ശാന്തി നഗറിലെ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ സോണൽ ഓഫീസിലാണ് ചോദ്യം ചെയ്യലിനായി ബിനീഷ് കോടിയേരി ഹാജരായത്. വളരെ രഹസ്യമായിട്ടായിരുന്നു ബിനീഷ് അവിടെ എത്തുന്നത്. ബിനീഷ് കോടിയേരി പറഞ്ഞതനുസരിച്ചാണ് മറ്റുളളവർ ബിസിനസിൽ പണം നിക്ഷേപിച്ചതെന്ന് അനൂപ് എൻഫോഴ്സമെന്റിന് നൽകിയ മൊഴിയാണ് ബിനീഷിനെതിരായ പ്രധാന തെളിവായി മാറിയിരി ക്കുകയാണ്. പരപ്പന അഗ്രഹാര ജയിലിൽ വച്ച് നടന്ന എൻഫോഴ്സ് മെന്റ് ചോദ്യം ചെയ്യലിലായിരുന്നു പ്രതി അനൂപിൻറെ നിർണായക വെളിപ്പെടുത്തൽ ഉണ്ടായത്.
അനൂപിന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ ഇ ഡി ബിനീഷിലേക്ക് തിരിയുകയായിരുന്നു. ഹോട്ടൽ തുടങ്ങാൻ ഉൾപ്പടെ പല ആവശ്യങ്ങൾക്കും ബിനീഷ് നിരവധി തവണ പണം നൽകിയി രുന്നതായി അനൂപ് മൊഴി നൽകിയിട്ടുണ്ട്. ഈ പണത്തിന്റെ ഉറവിടവും, മറ്റ് പണമിടപാടുകളെപ്പറ്റിയുളള വിവരങ്ങൾക്കു മായാണ് ബിനീഷിനെ എനഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്‌തത്. എന്നാൽ ബിനീഷ് പല ചോദ്യങ്ങളിൽ നിന്നും ഒഴിഞ്ഞുമാറാൻ നോക്കിയെന്നാണ് വിവരം. തുടർന്നാണ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട അവസ്ഥയിലേക്ക് ഇ ഡി എത്തുന്നത്. നർകോട്ടിക്‌സ് കൺട്രോൾ ബ്യൂറോ രജിസ്റ്റർ ചെയ്ത ബംഗളൂരു മയക്കുമരുന്ന് ഇടപാട് കേസിലെയും, സെൻട്രൽ ക്രൈം ബ്രാഞ്ച് അന്വേഷിക്കുന്ന കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസിലെയും അനധികൃത പണമിടപാടുകളും, ഹവാല ഇടപാടുകളുമാണ് എൻഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത് എന്നതാണ് കേസിൽ നിർണ്ണായകം.