Kerala NewsLatest NewsUncategorized

നിമസഭ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയായി കുമ്മനത്തിനെതിരായ ആറന്മുളയിലെ സാമ്പത്തിക തട്ടിപ്പ് കേസ്

ആറന്മുള: ബിജെപി മുൻ സംസ്ഥാന അധ്യക്ഷനും മുൻ മിസോറം ഗവർണറുമായ കുമ്മനം രാജശേഖരനെതിരായ സാമ്പത്തിക തട്ടിപ്പ് കേസ് ഇപ്പോൾ നിയമസഭാ തെരഞ്ഞെടുപ്പിലും സജീവ ചർച്ചയാകുന്നു. കുമ്മനം രാജശേഖരൻ അടക്കമുള്ളവർക്കെതിരെ 28.75 ലക്ഷം രൂപ തട്ടിച്ചു എന്നാണ് സി ആർ ഹരികൃഷ്ണൻ എന്നയാളാണ് ആറന്മുള പോലീസ് സ്റ്റേഷനിൽ പരാതിപ്പെട്ടത്. എന്നാൽ വളരെ പെട്ടന്ന് തന്നെ ആ കേസ് ഒതുക്കി തീർത്തിരുന്നു. അതാണ് ആറൻമുളയിൽ നിൽക്കാതെ നേമത്ത് വരാനും ഒരു കാരണം എന്നും ചർച്ച ഉയരുന്നുണ്ട്.

പേപ്പ‍ർ ‍കോട്ടൺ മിക്സ് എന്ന കമ്പനിയിൽ പങ്കാളിയാക്കാമെന്ന് പറഞ്ഞാണ് പണം തട്ടിച്ചെന്നാണ് പരാതി ഉയർന്നത്. പതുതാതി തുടങ്ങുന്ന പ്ലാസ്റ്റിക് രഹിത കോട്ടൺ മിക്സ് ബാനർ നിർമിക്കുന്ന കമ്പനിയിൽ പാർട്നർഷിപ്പ് നൽകാമെന്നായിരുന്നു വാഗ്ദാനമെന്ന് പരാതതിയിൽ പറയുന്നു. കുമ്മനം രാജശേഖരനും അദ്ദേഹത്തിൻ്റെ പിഎയായിരുന്നു പ്രവീണും ഉൾപ്പെടെ പത്തു പേർക്കെതിരെയാണ് പരാതി. കേസിൽ കുമ്മനം നാലാം പ്രതിയാണ്. പ്രവീണായിരുന്നു കേസിലെ മുഖ്യപ്രതി.

വിശ്വാസ വഞ്ചന, പണം തട്ടിപ്പ് തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നകേസ്. പണം വാങ്ങിയതല്ലാതെ കമ്പനി തുടങ്ങാൻ ഒരു നടപടിയുമുണ്ടായില്ലെന്നായിരുന്നു പരാതിക്കാരൻ്റെ ആരോപണം. പല തവണ കുമ്മനത്തെയും പ്രവീണിനെയും കണ്ടെതങ്കിലും ഇതിൽ നടപടിയുണ്ടാകാത്ത സാഹചര്യത്തിലാണ് പരാതി നൽകിയത.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button