ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങള്‍ക്ക് കോവിഡ്
കൊളംബോ: ആരാധകരെ നിരാശയിലാഴ്ത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ വീണ്ടും കോവിഡ്. ഇന്ത്യന്‍ ടീമിലെ ചഹലിനും കൃഷ്ണപ്പ ഗൗതമിനും കോവിഡ് എന്ന വിവരമാണ് ഇപ്പോള്‍ പുറത്തു വരുന്നത്.
ഇന്ത്യ ശ്രീലങ്ക പരമ്പരയ്ക്കിടെ കഴിഞ്ഞ ദിവസമാണ് ഇന്ത്യന്‍ ടീമിലെ ക്രുനാല്‍ പാഢ്യയ്ക്ക് കോവിഡാണെന്ന വിവരം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ ശിഖര്‍ ധവാനുള്‍പ്പെടെ ഐസുലേഷനിലേക്ക് പോയിരുന്നു. ക്രുനാലുമായി സമ്പര്‍ക്കത്തിലായതിനാല്‍ താരങ്ങളുടെ കോവിഡ് പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കോവിഡ് നെഗറ്റീവായിരുന്നു ഫലം. പക്ഷേ ചഹലിനും ഗൗതമിനും കോവിഡ് പോസിറ്റീവായിടുണ്ടെന്ന അനൗദ്യോഗിക വിവരമാണ് പുറത്തു വന്നത്. കോവിഡ് വ്യാപനം കൂടിയ സാഹചര്യത്തില്‍ താരങ്ങളെല്ലാം ബയോബബിള്‍ സംവിധാനത്തിലായിരുന്നു.
എന്നിട്ടും ഇന്ത്യന്‍ ടീമില്‍ കോവിഡ് എങ്ങനെ വന്നു എന്നതിനെ കുറിച്ച് ഇതുവരെ വിവരങ്ങളൊന്നും വന്നിട്ടില്ല. അതേസമയം ക്രുനാല്‍, ചഹല്‍ കൃഷ്ണപ്പ ഗൗതം എന്നിവര്‍ താത്ക്കാലികമായി ഇന്ത്യന്‍ ടീമിനൊപ്പം ഇന്ത്യയിലേക്ക് മടങ്ങില്ല.