News

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പട്ടിക പുറത്തിറക്കി യുജിസി

രാജ്യത്തെ വ്യാജ സർവകലാശാലകളുടെ പുതിയ പട്ടിക യുജിസി പുറത്തിറക്കി.കേരളത്തിൽ നിന്നുളള ഒരെണ്ണം അടക്കം 24 സർവകലാശാലകളാണ് പട്ടികയിലുളളത്. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് എഞ്ചിനിയറിങ് തുടങ്ങി യഥാർത്ഥ ഇൻസ്റ്റിറ്റ്യൂട്ടുകളുടേതിന് സമാനമായ പേരുകളുളള നിരവധി സ്ഥാപനങ്ങളെ യുജിസി വ്യാജപട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സെന്റ്.ജോൺസ് യൂണിവേഴ്‌സിറ്റി കിശനറ്റം ആണ് കേരളത്തിലെ വ്യാജസർവ്വകലാശാല. വ്യാജസ്ഥാപനങ്ങളുടെ പട്ടിക എല്ലാ വർഷവും യു.ജി.സി പുറത്തിറക്കാറുളളതാണ്.ഡൽഹിയിലെ കൊമേഴ്സ്യൽ യൂണിവേഴ്സിറ്റി ലിമിറ്റഡ്, ദരിയാ​ഗഞ്ജ്, യുണൈറ്റഡ് നേഷൻസ് യൂണിവേഴ്സിറ്റി, വൊക്കേൽണൽ യുണിവേഴ്സിറ്റി, എഡിആർ-സെൻട​സ്റ്റൽ ജുറുഡീഷ്യൽ യൂണിവേഴ്സിറ്റി,ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആന്റ് എഞ്ചിനിയറിം​ഗ്,വിശ്വകർമ ഓപ്പൺ യൂണിവേഴ്സിറ്റി ഫോർ സെൽഫ് എംപ്ലോയ്മെന്റ്,അദ്യാത്മിക് വിശ്വവിദ്യാലയ കർണ്ണാടകയിലെ ഭട​ഗൻവി സർകാർ വേൾഡ് ഓപ്പൺ യൂണിവേഴ്സിറ്റി എജ്യുക്കേഷൻ സൊസൈറ്റി, മഹാരാഷ്ട്രയിലെ രാജ അറബിക് യൂണിവേഴ്സിറ്റി,പശ്ചിമ ബംഗാളിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓൾട്ടർനേറ്റിവ് മെഡിസിൻ ആന്റ് റിസർച്ച്, ഉത്തർപ്രദേശ് വരാണസേയ സാൻസ്ക്ര തുടങ്ങിയവയാണ് പട്ടികയിൽ ഉള്ളത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button