കുതിരാന്‍ തുരങ്കം ഒരു ടണല്‍ ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം
പാലക്കാട്: കുതിരാന്‍ തുരങ്കം ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനം. തുരങ്കത്തിന്റെ ഒരു ടണലാണ് ഓഗസ്റ്റ് ഒന്നിന് തുറക്കാന്‍ തീരുമാനമായത്. മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച അവലോകനയോഗത്തിലാണ് തീരുമാനമായത്.
മന്ത്രിമാരായ പി.എ മുഹമ്മദ് റിയാസ്, കെ.രാധാക്യഷ്ണന്‍, കെ.രാജന്‍, ദേശീയപാത അതോറിറ്റി അധികൃതര്‍ എന്നിവര്‍ അവലോകനയോഗത്തില്‍ പങ്കെടുത്തു.
മഴക്കാലമാണെങ്കിലും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടാതെ മുന്നോട്ട് പോകാന്‍ വേണ്ട നടപടികളെല്ലാം സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു.
അവലോകനയോഗത്തിന് മുന്‍പ് മന്ത്രി മുഹമ്മദ് റിയാസും കെ.രാജനും കുതിരാന്‍ തുരങ്കത്തിന്റെ നിര്‍മ്മാണം നേരിട്ട് വിലയിരുത്തിയിരുന്നു. കുതിരാന്‍ പദ്ധതി ഇഴഞ്ഞു നീങ്ങുന്നെന്നാരോപിച്ച് എം.എല്‍.എ കൂടിയായ കെ.രാജന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടര്‍ന്ന് വേഗത്തില്‍ പണി പൂര്‍ത്തിയാക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു.