പരമാനന്ദത്തിൽ ആറാടി സീരിയൽ നടി അനിഖ അടക്കം മൂന്നംഗസംഘം കെണിയിലായി, കർണാടകയിലെ പ്രമുഖ സംഗീതജ്ഞരും മുൻനിര അഭിനേതാക്കൾക്കും ലഹരികണ്ണികൾ.

ബെംഗളൂരുവിൽ സീരിയലുകളിലൂടെ അഭിനയ രംഗത്ത് പ്രവർത്തിച്ചു വന്ന നടി പെട്ടെന്നുള്ള സാമ്പത്തിക നേട്ടത്തിനായി രണ്ടു മലയാളി യുവാക്കളുമായി ചേർന്ന് പരമാനന്ദത്തിൽ ആറാടി ഒടുവിൽ കുടുങ്ങി. ബോളിവുഡ് നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ലഹരിമരുന്ന് ഇടപാടുമുണ്ടെന്ന ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നതിന് പിറകെയാണ് ബെംഗളൂരുവിൽ നിന്ന് സെലിബ്രിറ്റി ലഹരി റാക്കറ്റിന്റെ ഞെട്ടിപ്പിക്കുന്ന കഥകൂടി പുറത്ത് വന്നിരിക്കുന്നത്. ടെലിവിഷൻ സീരിയൽ നടി ബംഗളുരു സ്വദേശി ഡി.അനിഖ, കൂട്ടാളികളായ കൊച്ചി സ്വദേശി മുഹമ്മദ് അനൂപ് (39), പാലക്കാട് സ്വദേശി റിജേഷ് രവീന്ദ്രൻ (37), എന്നിവരെയാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ബെംഗളൂരുവിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്.
ലഹരിയുപയോഗത്തിൽ തുടങ്ങി വിതരണക്കാരായിമാറിയവരാണ് അനൂപും റിജേഷും. അനിഘ വർഷങ്ങളായി നഗരത്തിൽ ലഹരിമരുന്ന് ഇടപാടുകൾ നടത്തിവരികയായിരുന്നു. കർണാടകയിലെ പ്രമുഖ സംഗീതജ്ഞർക്കും മുൻനിര അഭിനേതാക്കൾക്കും ലഹരിമരുന്ന് വിതരണം ചെയ്തു വന്ന സംഘമാണ് അറസ്റ്റിലായിരിക്കുന്നത്. സംഭവവുമായി ബന്ധപെട്ടു കർണാടകയിലെ വിഐപികളുടെ മക്കൾ ഉൾപ്പെടെയുള്ളവർ നിരീക്ഷണത്തിലാണെന്നു എൻസിബി ഡപ്യൂട്ടി ഡയറക്ടർ കെ.പി.എസ്. മൽഹോത്ര വെളിപ്പെടുത്തിയിരിക്കുകയാണ്. അനിഖയ്ക്കൊപ്പം പിടിയിലായ രവീന്ദ്രനും അനൂപും മലയാളികളാണ്. രവീന്ദ്രനായിരുന്നു പ്രധാന വിതരണക്കാരൻ. കന്നഡയിലെ അഭിനേതാക്കൾ, സംഗീതജ്ഞർ, വിഐപികളുടെ മക്കൾ എന്നിവരടക്കം രണ്ടായിരത്തിലധികം ഫോൺ നമ്പറുകൾ ആണ് ലഹരിയുടെ പ്രധാന വിതരണക്കാരൻ രവീന്ദ്രന്റെ ഫോണിൽ നിന്ന് കണ്ടെത്തിയിട്ടുള്ളത്. ഇതെല്ലാം ലഹരിയുടെ ഉപഭോക്താക്കൾ ആയിരുന്നതായിട്ടാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പറഞ്ഞിട്ടുള്ളത്. ബെംഗളൂരുവിലെ വിവിധ ഹോട്ടലുകളും ലോഡ്ജുകളും കേന്ദ്രീകരിച്ചാണ് ലഹരികടത്തുസംഘങ്ങൾ സിനിമാ മേഖലയിലുള്ളവർക്ക് ലഹരിമരുന്നുകൾ എത്തിച്ചിരുന്നത്. ലക്ഷങ്ങളുടെ ഇടപാടുകളാണ് ഓരോമാസവും സംഘം നടത്തിയിരുന്നത്.
പരമാനന്ദം എന്നറിയപ്പെടുന്ന എക്സ്റ്റസി 145 എംഡിഎംഎ ഗുളികകൾ കല്യാൺ നഗറിലെ റോയൽ സ്യൂട്ട്സ് ഹോട്ടൽ അപ്പാർട്ട്മെന്റിൽനിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആദ്യം പിടിച്ചെടുക്കുകയായിരുന്നു. 96 എംഡിഎംഎ ഗുളികകളും 180 എൽഎസ്ഡി ബ്ലോട്ടുകളും ബെംഗളൂരുവിലെ നിക്കു ഹോംസിൽനിന്നും പിന്നീട് കണ്ടെടുത്തു. ദൊഡാഗുബ്ബിയിലുള്ള അനിഖയുടെ വീട്ടിൽനിന്നു 270 എംഡിഎംഎ ഗുളികകളാണ് തുടർന്ന് കണ്ടെത്തുന്നത്. നിരവധി വിഐപികളും സിനിമാ പ്രവർത്തകരും പിടിയിലായ ലഹരി മാഫിയയുടെക്കണ്ണിയിൽ പെട്ടതായിട്ടാണ് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ കണ്ടെത്തിയിരിക്കുന്നത്.
1500 മുതൽ 2500 രൂപ വരെ വിലക്കാണ് ഒരു എക്സ്റ്റസി ഗുളിക ഇവർ വിൽപ്പന നടത്തിയിരുന്നത്. കൂടുതൽ സംമ്പത്തിക ശേഷി ഏറെ ഉള്ളവരിൽ നിന്നും, അത്യാവശ്യക്കാരിൽ നിന്നും, 3000 രൂപവരെ ഒരു ഗുളികക്ക് വാങ്ങിയിരുന്നതായും കണ്ടെത്തിയിരിക്കുകയാണ്. ആവശ്യക്കാർ ഓൺലൈനിൽ ബുക്ക് ചെയ്യുമ്പോഴാണ് ലഹരിമരുന്നു നൽകിയിരുന്നത്. ബംഗളുരുവിലെ പ്രഫഷണൽ കോളജ് വിദ്യാർഥികൾ അടക്കം ലഹരി കണ്ണികളിലെ ഇരകളായിരുന്നു.
ബെംഗളൂരുവിൽ ചെറിയ സീരിയൽ റോളുകളിൽ ഏറെ കാലം മുൻപ് അഭിനയിച്ചു വന്ന അനിഖ, മലയാളിയായ രവീന്ദ്രനെയും, മുഹമ്മദ് അനൂപി നെയും ഒപ്പം കൂട്ടുകയായിരുന്നു. ബിസിനസ് തുടങ്ങി വളരെ പെട്ടെന്ന് ലക്ഷങ്ങൾ കൈക്കുമ്പിളിൽ വന്നു തുടങ്ങിയതോടെ ലഹരി റാക്കറ്റിന്റെ പ്രധാനിയായി അനിഖ മാറി. സിനിമ, ടിവി മേഖലയിലെ പരിചയം ഉപയോഗപ്പെടുത്തിയാണ് അനിഖയും സംഘവും ലഹരി ഗുളികകൾ വിതരണം ചെയ്തു വന്നിരുന്നത്.ഒരു പ്രമുഖ രാജ്യാന്തര കുറിയർ സർവീസ് വഴിയാണ് അനിഖയും സംഘവും വിദേശത്തുനിന്ന് ലഹരിമരുന്ന് ഇതിനായി വിദേശത്തുനിന്നു ശേഖരിക്കുക. ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസൽസിൽനിന്നാണു സംഘം മുഖ്യമായും ലഹരി ഇറക്കുമതി ചെയ്തു വന്നത്. ബിറ്റ്കോയിൻ വഴിയാണ് ഇതിനായുള്ള പണം നൽകി വന്നിരുന്നത്.