ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.

ത്യാഗത്തിന്റെയും സമർപ്പണത്തിന്റെയും മനുഷ്യ സ്നേഹത്തിന്റെയും മഹത്തായ സന്ദേശമാണ് പെരുന്നാൾ നൽകുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ മഹത്തായ മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്തുന്നതിന് പ്രതിജ്ഞ പുതുക്കാനുള്ള അവസരമാകട്ടെ ഈ വര്‍ഷത്തെ ഈദ് ആഘോഷം. ലോകമെങ്ങുമുള്ള മലയാളികള്‍ക്ക് മുഖ്യമന്ത്രി ഈദ് ആശംസ നേരുന്നു.
കോവിഡ് മഹാമാരി സൃഷ്ടിച്ച പ്രതിസന്ധികള്‍ക്കിടയിലാണ് ഇത്തവണ ജനങ്ങള്‍ ഈദ് ആഘോഷിക്കുന്നത്. പതിവ് ആഘോഷങ്ങള്‍ക്കുള്ള സാഹചര്യ ഇന്ന് ലോകത്തെവിടെയുമില്ല. വളരെ കുറച്ച് തീര്‍ത്ഥാടകരാണ് ഇത്തവണ ഹജ്ജ് കര്‍മം നിര്‍വഹിക്കുന്നത്. ഒഴിച്ചുകൂടാന്‍ പറ്റാത്ത കര്‍മങ്ങള്‍ മാത്രമാക്കി ഹജ്ജ് പരിമിതപ്പെടുത്തിയിരിക്കുകയാണ്. ഇവിടെ പള്ളികളില്‍ പെരുന്നാള്‍ നമസ്കാരം അനുവദിച്ചിട്ടുണ്ടെങ്കിലും ആളുകളുടെ എണ്ണം പരമാവധി കുറച്ചും മറ്റു കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും നമസ്കാരം നിര്‍വഹിക്കണമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്. എല്ലാവരും അതു പാലിക്കണമെന്ന് ഒരിക്കല്‍ക്കൂടി അഭ്യര്‍ത്ഥിക്കുന്നു. നിലവിലുള്ള സാഹചര്യത്തിന്‍റെ ഗുരുതരസ്വഭാവം കണക്കിലെടുത്ത് പള്ളികളില്‍ ഇത്തവണയും നമസ്കാരം വേണ്ടെന്നുവെച്ച കമ്മിറ്റികളുമുണ്ട്. അവരുടെ തീരുമാനത്തെ അഭിനന്ദിക്കുകയും ചെയ്യുന്നു.
ബലിപെരുന്നാൾ ആഘോഷങ്ങൾ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ചേ നടത്തൂ എന്ന് മുസ്ലീം മതനേതാക്കൾ ഉറപ്പ് നൽകിയെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അറിയിച്ചിരുന്നു. പള്ളികളിൽ നമസ്കാരത്തിന് സൗകര്യം ഏർപ്പെടുത്തും. പൊതുസ്ഥലങ്ങളിൽ ഈദ്ഗാഹുകൾ ഉണ്ടായിരിക്കില്ല. പരമാവധി 100 പേർ, ബലികർമ്മവുമായി ബന്ധപ്പെട്ട് ഇടപെടുന്ന ആളുകൾക്ക് കൊവിഡ് പരിശോധന നടത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തിൽ റമദാൻ സമയത്തും ഉയർത്തിപ്പിടിച്ച നന്മയുടെ സന്ദേശം ബലിപെരുന്നാൾ സമയത്തും കാണിക്കുന്നത് മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.