Gulf

അശ്ലീലത പ്രോത്സാഹിപ്പിച്ചു; കുവെെറ്റിൽ പൗരന് മൂന്ന് വർഷം കഠിന തടവിനും പിഴയും വിധിച്ചു

അശ്ലീലത പ്രോത്സാഹിപ്പിച്ചു, പൊതു നീതി ലംഘിച്ചു എന്നീ കുറ്റങ്ങള്‍ ചുമത്തി കുവൈറ്റ് ക്രിമിനൽ കോടതി ഒരു പൗരന് മൂന്ന് വർഷം കഠിന തടവിനും കെഡി 5,000 (കുവൈറ്റ് ദിനാര്‍) പിഴയും വിധിച്ചു.

സ്പാപ്പ്‌ചാറ്റ് അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത വീഡിയോ ക്ലിപ്പുകളിലൂടെയാണ് ഇയാള്‍ അനാശ്വാസ പ്രവൃത്തികള്‍ പ്രചരിപ്പിച്ചെന്ന് അന്വേഷണത്തില്‍ വ്യക്തമായത്. തുടർന്ന്, ആഭ്യന്തര മന്ത്രാലയത്തിൻ്റെ സൈബർക്രൈം വിഭാഗം നടത്തിയ രഹസ്യാന്വേഷണത്തിലൂടെയാണ് ഇയാൾ കുറ്റക്കാരനെന്നത് സ്ഥിരീകരിച്ചത്.

പ്രതിയുടെ സാമൂഹ്യ മാധ്യമ ഇടപെടലുകൾ സമ്പൂര്‍ണമായി രേഖപ്പെടുത്തിയ ഓഡിയോ-വീഡിയോ ദൃശ്യങ്ങളും ഇലക്ട്രോണിക് സന്ദേശങ്ങളും അടങ്ങിയ തെളിവുകളാണ് കോടതിയില്‍ അവതരിപ്പിച്ചത്. സമൂഹ മൂല്യങ്ങളോട് വെല്ലുവിളിയുയർത്തുന്ന ഗുരുതര നിയമലംഘനമാണിത് എന്നാണ് സൈബർക്രൈം വിഭാഗം സമർപ്പിച്ച റിപ്പോർട്ടിന്റെ അന്തിമ നിരീക്ഷണം. ഇതോടെ, ഇത്തരത്തിലുള്ള പ്രവൃത്തികളെ തീവ്രമായി തടയാനും സമൂഹത്തിലെ തീതി നിലനിര്‍ത്താനുമായി പരമാവധി ശിക്ഷ നല്‍കേണ്ടതുണ്ടെന്ന നിലപാടിലാണ് കോടതി വിധി പുറത്തിറക്കിയത്.

Tag: Kuwaiti citizen sentenced to three years in prison and fine for promoting obscenity

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button