ക്വാറന്റൈന്‍ഒന്നും പ്രശ്നമല്ല,മദ്യവില്പന തകർക്കുന്നു.

സംഥാനത്ത് ക്വാറന്റൈന്‍ കേന്ദ്രങ്ങളായി പ്രവർത്തിച്ചുവരുന്ന ബാര്‍ ഹോട്ടലുകളില്‍ മദ്യ വില്‍പ്പന. കോട്ടയത്തും കോഴിക്കോടും, കണ്ണൂരിലുമാണ് ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഹോട്ടലുകളില്‍ മദ്യ വിതരണം നടന്നു വരുന്നത്. കണ്ണൂരില്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഏഴ് ഹോട്ടലുകളിൽ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ക്ക് ടോക്കണ്‍ നൽകി. ഇത് പിന്നീട് കലക്ടര്‍ ഇടപെട്ടു തടഞ്ഞു. സംസ്ഥാന എക്സൈസ് വകുപ്പ് എന്തെ ഇങ്ങനെ.
പിണറായി സർക്കാരിനും, പ്രത്യേകിച്ച് കേരളം കണ്ട ഏറ്റവും നല്ല മുഖ്യനും, അപവാദമാവുകയാണ് എക്സൈസ് വകുപ്പും, മന്ത്രിയും എന്ന് പറയാതിരിക്കാൻ വയ്യ.
കണ്ണൂര്‍ ജില്ലയില്‍ ആകെ 55 മദ്യശാലകളിലാണ് വെബ്ബ്കോ ആപ്പ് വഴിയുളള മദ്യ വിതരണം. ഇതില്‍ 29 ഉം ബാര്‍ ഹോട്ടലുകളാണ്. എന്നാല്‍ ഈ ഹോട്ടലുകളില്‍ ഏഴെണ്ണം നിലവില്‍ ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ കൂടിയാണ്.ഇവിടെ മദ്യ വിതരണത്തിന് അനുമതി നല്‍കാനാവില്ലന്ന് കലക്ടര്‍ നിലപാടെടുത്തതോടെ മദ്യം വാങ്ങാനെത്തിയവര്‍ നിരാശരാവുകയായിരുന്നു. ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ഏഴ് ഹോട്ടലുകളിൽ നിന്ന് മദ്യം വാങ്ങാന്‍ ആളുകള്‍ക്ക് ടോക്കണ്‍ ലഭിച്ചെങ്കിലും മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിക്കുകയായിരുന്നു.
ഈ ബാര്‍ ഹോട്ടലുകളില്‍ മദ്യത്തിന് ടോക്കണ്‍ ലഭിച്ചവര്‍ക്ക് ബദല്‍ സംവിധാനമൊരുക്കുമെന്നാണ് എക്സൈസ് വകുപ്പ് ഇപ്പോൾ പറയുന്നത്. എന്നാല്‍ ഇതെങ്ങനെയെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. കോഴിക്കോട് താമരശേരിയിലും കോട്ടയത്തും ക്വാറന്റൈന്‍ കേന്ദ്രങ്ങളായ ഓരോ ബാര്‍ ഹോട്ടലുകളിലും ടോക്കണ്‍ നല്‍കിയിരുന്നു. എന്നാല്‍ ഇവിടങ്ങളില്‍ മദ്യവിതരണം നടന്നു വരുകയാണ്. സംസ്ഥാനത്തെ ക്വാറന്റൈന്‍ കേന്ദ്രങ്ങളാക്കിയ ബാർ ഹോട്ടലുകളുടെ ലിസ്റ്റ് ആരോഗ്യവകുപ്പ്, എക്സൈസ് വകുപ്പ്, പോലീസ് എന്നെ വിഭാഗങ്ങൾക്ക് പച്ചവെള്ളപോലെ അറിയാവുന്നതാണ്. പരാതി ഉണ്ടായില്ലെങ്കിൽ സംഗതി നടക്കട്ടെ എന്ന നിലപാടിലായിരുന്നു എക്സൈസ് എന്നുവേണം കരുതാൻ. കണ്ണൂരിൽ മാത്രമാണ് കളക്ടർ ഇടപെട്ടാണ് ക്വാറന്‍റൈന്‍ കേന്ദ്രങ്ങള്‍ കൂടിയായ ബാർ ഹോട്ടലുകളിലെ മദ്യ വില്പന തടഞ്ഞത്. മറ്റു കേന്ദ്രങ്ങളിൽ വില്പന തകർക്കുകയാണ്. കണ്ണൂരില്‍ എസ്.എസ്.എല്‍.സി പ്ലസ്-ടു പരീക്ഷാ കേന്ദ്രങ്ങളായ സ്കൂളുകളുടെ 500 മീറ്റര്‍ പരിധിയിലും ഈ മാസം 30 വരെ മദ്യവിതരണത്തിന് കലക്ടര്‍ അനുമതി നിഷേധിച്ചിരിക്കുകയാണ്.