ഇനി ഓൺലൈനായി പുകയില ഉൽപന്നങ്ങൾ വാങ്ങാൻ കെവൈസി വരുന്നു
ഓൺലൈനായി സിഗരറ്റ് വാങ്ങാൻ കെവൈസി(തിരിച്ചറിയൽ നടപടി) നിർബന്ധമാക്കാൻ നീക്കം. ബ്ലിങ്കിറ്റ്, സെപ്റ്റോ തുടങ്ങിയ അതിവേഗ ഡെലിവറി ആപ്പുകൾ വഴി പുകയില ഉൽപന്നങ്ങൾ വിറ്റഴിക്കുന്നതിൽ പാലിക്കേണ്ട മാർഗനിർദേശങ്ങൾ സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (സി സിപിഎ) ഉടൻ പുറത്തിറക്കും. നിലവിൽ ഈ ആപ്പുകൾ വഴി പുകയില ഉൽപന്നങ്ങൾ വാങ്ങിക്കാൻ സാധിക്കുമെങ്കിലും അവയ്ക്ക് വ്യക്‌തമായ നിയന്ത്രണങ്ങളില്ല. അതേസമയം കടകൾ വഴി പുകയില ഉൽപന്നങ്ങൾ വിൽക്കുന്നതിന് സിഗരറ്റ് ആൻഡ് അതർ ടുബാക്കോ പ്രോകട്‌സ് ആക്‌ട് (സിഒടിപിഎ) ബാധകമാണ്. പുകയില ഉൽപന്ന ങ്ങൾ ഓൺലൈനായി വിൽക്കുമ്പോൾ സർക്കാർ നിഷ്‌കർഷിച്ചിട്ടുള്ള മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാനും ഉപഭോക്താവിന്റെ പ്രായ പരിശോധനയ്ക്കും സാധിക്കാറില്ല. ഇതേ തുടർന്നാണ് സിസിപിഎ മാർഗനിർദേശങ്ങൾ പുറത്തിറക്കുന്നത്.ഉൽപന്നങ്ങൾ വാങ്ങുന്നയാൾ സർക്കാർ അംഗീകൃത തിരിച്ചറിയൽ രേഖ ഉപയോഗിച്ച് പ്രായം തെളിയിക്കണമെന്നാണ് സിസി പിഎ മാർഗനിർദേശത്തിലെ പ്രധാന ചട്ടം. സൈറ്റുകളിലെ പ്രധാന പേജിൽ പുകയില ഉൽപന്നങ്ങൾ പ്രദർശിപ്പിക്കരുത്, ബ്രാൻഡുകൾ പ്രദർശിപ്പിക്കരുത്, ഉൽപന്നങ്ങൾ വാങ്ങുമ്പോൾ ആരോഗ്യ മുന്നറിയിപ്പ് നൽകണം തുടങ്ങിയവയാണ് മറ്റ് നിർദേശങ്ങൾ.
#Kyc is coming to buy tobacco products online