21 വർഷങ്ങൾക്കു ശേഷം ‘ആശ ലക്ഷ്മിയും അച്ചുവും’ കണ്ടുമുട്ടി; ചിത്രം പങ്കുവെച്ച് ലക്ഷ്മി ഗോപാലസ്വാമി

സത്യൻ അന്തിക്കാട് ഒരുക്കിയ കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സിനിമയിലെ അമ്മയെയും മകനെയും ആരും മറന്നു കാണില്ല. ഇപ്പോഴിതാ 21 വർഷങ്ങൾക്കു ശേഷം ഇരുവരും കണ്ടുമുട്ടിയിരിക്കുകയാണ്. ചിത്രത്തിൽ ആശ ലക്ഷ്മി എന്ന അമ്മയായി അവതരിപ്പിച്ച ലക്ഷ്മി ഗോപാലസ്വാമിയും മകൻ അച്ചുവായി വേഷമിട്ട കാളിദാസ് ജയറാമുമാണ് ഇത്രയും വർഷങ്ങൾക്കു ശേഷം കണ്ടുമുട്ടിയത്.
ലക്ഷ്മി ഗോപാലസ്വാമിയാണ് ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്. പുതിയ ചിത്രത്തിന്റെ ലൊക്കേഷനിലാണ് ഇരുവരും വീണ്ടും കണ്ടുമുട്ടിയത്.
” 21 വർഷങ്ങൾക്കു ശേഷം കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന ചിത്രത്തിൽ എന്റെ മകനായി വേഷമിട്ട കാളിദാസിനെ വീണ്ടും കണ്ടുമുട്ടി. അവന്റെ മുന്നോട്ടുള്ള ജീവിതത്തിൽ എല്ലാവിധ ആശംസകളും പ്രാർഥനയും നേരുന്നു” എന്നാണ് ലക്ഷ്മി കുറിച്ചത്. കൊച്ചു കൊച്ചു സന്തോഷങ്ങളിലൂടെ ബാലതാരമായാണ് കാളിദാസ് ചലച്ചിത്ര മേഖലയിലെത്തുന്നത്. ജയറാം ആയിരുന്നു ചിത്രത്തിൽ നായകൻ.