ഒപ്പം ലാലേട്ടനുമുണ്ട്;ഹിന്ദി റീമേക്കായ ‘ഹൈവാനി’ല്‍

‘ഒപ്പം’ സിനിമയുടെ ഹിന്ദി റീമേക്കായ ‘ഹൈവാനി’ല്‍ മോഹന്‍ലാലും ഉണ്ടെന്ന വാർത്തയാണ് സിനിമ രംഗത്ത് നിറഞ്ഞിരിക്കുന്നത് . 2016ല്‍ റിലീസായ ഒപ്പത്തില്‍ രാമച്ചനായി എത്തിയ മോഹന്‍ലാല്‍ സിനിമയുടെ ഹിന്ദി റീമേക്കായ പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്നഹൈവാനില്‍ ഒരു സര്‍പ്രൈസ് അതിഥി വേഷത്തില്‍ ഉണ്ടാകും എന്ന വാർത്ത ആരാധകരെ ആവേശത്തിലാഴ്ത്തിരിക്കുകയാണ് . ഹിന്ദി പതിപ്പില്‍ സൈഫ് അലി ഖാനാണ് ഒപ്പത്തിലെ മോഹന്‍ലാൾ വേഷം അഭിനയിക്കുന്നത്. മറ്റൊരു പ്രധാനപ്പെട്ട വേഷത്തില്‍ അക്ഷയ് കുമാറുമുണ്ട്. ഒപ്പത്തില്‍ നെടുമുടി വേണു ചെയ്ത വേഷം ഹിന്ദിയില്‍ ചെയ്യുന്നത് ബൊമന്‍ ഇറാനിയാണ്. ശ്രിയ പില്‍ഗോന്‍ക, ഷരിബ് ഹാഷ്മി, അസ്രാണി, സയ്യാമി ഖേര്‍, എന്നിവരാണ് മറ്റ് താരങ്ങള്‍.പ്രിയദര്‍ശനോടൊപ്പം ഹൈവാന്റെ തിരക്കഥ ഒരുക്കുന്നത് ബോളിവുഡിലെ ഇതിഹാസം എന്ന് വിശേഷിപ്പിക്കാവുന്ന ഗാനരചയിതാവും തിരക്കഥാകൃത്തുമായ ജാവേദ് അക്തറാണ്. ഒരു സിനിമയ്ക്കു വേണ്ടി21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് ജാവേദ് അക്തര്‍ പ്രിയദര്‍ശനുമായി വീണ്ടും ഒന്നിക്കുന്നത്.സിനിമയുടെ ചിത്രീകരണം പുരോഗമിക്കുകയാണ്