എരുമേലിയില്‍ ഉരുള്‍പൊട്ടി
കോട്ടയം: എരുമേലിയില്‍ ഉരുള്‍പൊട്ടല്‍. കീരിത്തോട് പാറക്കടവ് മേഖലയില്‍ ഇന്നു പുലര്‍ച്ചെ മൂന്നു മണിയോടെയാണ് ഉരുള്‍പൊട്ടിയത്. ആളപായമില്ല. വലിയ ശബ്ദം കേട്ട് ആളുകള്‍ ഓടിമാറിയതിനാലാണ് വലിയ അപകടം ഒഴിവായത്. ശബരിമല വനമേഖലയോട് ചേര്‍ന്നുകിടക്കുന്ന പ്രദേശമാണിത്. എരിത്വാപുഴ കണമല ബൈപ്പാസ് റോഡിലേക്കാണ് മണ്ണിടിഞ്ഞുവീണത്. ഇതോടെ റോഡിന് കാര്യമായ കേടുപാടുണ്ടായി. മൂന്ന് വീടുകള്‍ക്കും നാശനഷ്ടമുണ്ടായി.
മണ്ണിടിച്ചിലില്‍പ്പെട്ട ഒരാളെ നാട്ടുകാര്‍ ചേര്‍ന്ന് രക്ഷപ്പെടുത്തി ആശുപത്രയിലെത്തിച്ചു. രോഗികള്‍ താമസിച്ചിരുന്ന വീടും തകര്‍ന്നു. റോഡുകള്‍ക്കും വ്യാപക നാശനഷ്ടമുണ്ടായി. ഇനിയും ഉരുള്‍ പൊട്ടാനുള്ള സാധ്യത ഏറെയാണ്. ഈ സാഹചര്യത്തില്‍ അപകടാവസ്ഥയിലുള്ള വീടുകളില്‍ കഴിയുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു വരുകയാണ്. കോട്ടയത്തെ മലയോര മേഖലയില്‍ രാത്രി മുതല്‍ ശക്തമായ മഴ പെയ്തു. ആര്യാങ്കാവിലും നിര്‍ത്താതെ മഴ പെയ്യുകയാണ്. നദികള്‍ വീണ്ടും കരകവിഞ്ഞൊഴുകാനുള്ള സാധ്യതയും ഏറെയാണ്. ശബരിമല തീര്‍ഥാടന പാതിയിലെ റോഡുകളാണ് ഉരുള്‍പൊട്ടി തകര്‍ന്നത്. പത്തനംതിട്ടയില്‍ കോന്നി കൊക്കാത്തോട് മേഖലയിലും ഉരുള്‍പൊട്ടിയതായും സംശയിക്കുന്നു.