DeathKerala NewsLatest NewsNews
കളമശേരിയില്‍ മണ്ണിടിച്ചില്‍: ഒരു മരണം
കൊച്ചി: എറണാകുളം കളമശേരിയില്‍ മണ്ണിടിച്ചില്‍. മണ്ണിനടിയില്‍പെട്ട ലോറി ഡ്രൈവര്‍ മരിച്ചു. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജാണ് മരിച്ചത്. ലോറി നിര്‍ത്തി ഡ്രൈവര്‍ ഇറങ്ങിയ ഉടന്‍ മണ്ണിടിയുകയായിരുന്നു. കളമശേരി കണ്ടെയ്നര്‍ റോഡിലാണ് മണ്ണിടിച്ചിലുണ്ടായത്. അപകടത്തെ തുടര്‍ന്ന് ലോറി ഡ്രൈവറായ തങ്കരാജ് മണ്ണിനടിയില്‍ കുടുങ്ങുകയായിരുന്നു.
മണ്ണിടിച്ചിലില്‍ വലിയ കല്ല് ഇയാളുടെ ദേഹത്തേയ്ക്ക് പതിച്ചതാണ് മരണകാരണം. സംഭവത്തെ തുടര്‍ന്ന് പോലീസും അഗ്‌നിശമന സേനയും സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നു. തങ്കരാജിനെ മണ്ണിനടിയില്‍ നിന്നും പുറത്തെടുത്തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇയാളുടെ മൃതദേഹം കളമശേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി.