international newsLatest NewsWorld
സുഡാനിൽ മണ്ണിടിച്ചിൽ; ആയിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ
സുഡാനിലെ പടിഞ്ഞാറൻ ഡർഫർ മേഖലയിൽ ഉണ്ടായ മണ്ണിടിച്ചിലിൽ ആയിരത്തിലധികം പേർ മരിച്ചതായി റിപ്പോർട്ടുകൾ. ഞായറാഴ്ച മറാ പർവതപ്രദേശത്താണ് സംഭവം. പ്രദേശം നിയന്ത്രണത്തിലുള്ള വിമതസംഘടനയായ സുഡാൻ ലിബറേഷൻ മൂവ്‌മെന്റ് തന്നെയാണ് വിവരം പുറത്തുവിട്ടത്.
കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിൽ ഒരു മുഴുവൻ ഗ്രാമം തന്നെ മണ്ണിനടിയിലായെന്നാണ് റിപ്പോർട്ട്. സുഡാനിലെ ആഭ്യന്തരയുദ്ധം മൂലം സുരക്ഷിതത്വത്തിനായി മറാ പർവത പ്രദേശത്തേക്ക് അഭയം തേടിയവരായിരുന്നു മരണപ്പെട്ടവരിൽ ഭൂരിഭാഗവും.
Tag: Landslide in Sudan; More than 1000 dead, reports say