World

ചന്ദ്രനില്‍ വലിയ വിള്ളല്‍ കണ്ടെത്തി,ശാസ്ത്രലോകം പരിഭ്രാന്തിയില്‍

ചന്ദ്രനില്‍ പുതിയൊരു വിള്ളല്‍ രൂപാന്തരപ്പെട്ടതായി ശാസ്ത്രലോകം. ഈ അടുത്തിടെയാണ്, ശാസ്ത്രജ്ഞര്‍ ചന്ദ്രന്റെ ഉപരിതലത്തില്‍ വിചിത്രമായ വിള്ളല്‍ കണ്ടെത്തിയത്. ഇത് എന്താണെന്നതിന് സ്ഥിരീകരണമുണ്ടായിരുന്നില്ല. ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്ന വിള്ളല്‍ തുടര്‍ച്ചയായി വികസിച്ചുകൊണ്ടിരിക്കുകയാണെന്ന് റിപ്പോര്‍ട്ട്. അപ്പോളോ 17 ല്‍ ഇന്‍സ്റ്റാള്‍ ചെയ്ത സെന്‍സറുകള്‍ ഉപയോഗിച്ച്‌ ചന്ദ്ര ഉപരിതലത്തെക്കുറിച്ച്‌ പഠിക്കാന്‍ സ്മിത്സോണിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ ഗവേഷണമാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. സെന്‍സറുകള്‍ക്ക് ലഭിച്ച ഡാറ്റ അനുസരിച്ച്‌, ശക്തമായ ഒരു ആഘാതം കാരണം ഒരു നിഗൂഢമായ വിള്ളല്‍ പ്രത്യക്ഷപ്പെട്ടതായി ശാസ്ത്രജ്ഞര്‍ പറയുന്നു. റിക്ടര്‍ സ്‌കെയിലില്‍ ഇതിന്റെ വ്യാപ്തി 5.5 ന് അടുത്താണെന്ന് പറയപ്പെടുന്നു.

ഭാവിയില്‍ ചന്ദ്രനിയില്‍ കോളനികള്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്ന മനുഷ്യര്‍ അതിന്റെ ഉപരിതലത്തിലെ ഭൂകമ്ബ പ്രവര്‍ത്തനങ്ങളുടെ പ്രശ്‌നങ്ങളില്‍ ഗൗരവമായി ശ്രദ്ധിക്കേണ്ടതുണ്ട് എന്ന് ഇതോടെ ഗവേഷകര്‍ വ്യക്തമാക്കുനനു. കഴിഞ്ഞ വര്‍ഷം, ചന്ദ്രന്റെ ഉപരിതലത്തില്‍ വിള്ളലുകള്‍, വലിയ തോതിലുള്ള പാറക്കെട്ടുകളിലെ മാറ്റങ്ങള്‍, തടങ്ങള്‍ എന്നിവയുടെ മാറിക്കൊണ്ടിരിക്കുന്ന ചാന്ദ്രപ്രകൃതിയാണെന്ന് നാസ കണ്ടെത്തിയിരുന്നു.

12,000-ലധികം ചാന്ദ്ര ചിത്രങ്ങളുടെ വിപുലമായ സര്‍വേയില്‍ ചന്ദ്രന്റെ ഉപരിതലം നിരന്തരം വിള്ളലും സമ്മര്‍ദ്ദത്തിലുമാണെന്ന് തെളിഞ്ഞു. നാസയുടെ സര്‍വേ ചന്ദ്രന്റെ വടക്കന്‍ ഭാഗങ്ങളില്‍ മാരെ ഫ്രിഗോറിസ് എന്നറിയപ്പെടുന്ന ഒരു തടത്തില്‍ പുതിയ ലാന്‍ഡ്‌സ്‌കേപ്പ് സവിശേഷതകള്‍ കണ്ടെത്തിയിരുന്നു. ട്രെഞ്ചുകളും സ്‌കാര്‍പ്പുകളും ഉള്‍പ്പെടുന്ന ഈ സവിശേഷതകള്‍, ചന്ദ്രന്റെ പുറംതോട് മാറുന്നതിനും സ്വയം പൊടിക്കുന്നതിനും കാരണമാകുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button