Editor's ChoiceKerala NewsLatest NewsLocal NewsNationalNews
തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടകളില്‍ വന്‍ തീപ്പിടുത്തം.

കണ്ണൂര്‍ /തളിപ്പറമ്പ് മാര്‍ക്കറ്റിലെ കടകളില്‍ വന്‍ തീപ്പിടുത്തം ഉണ്ടായി. വൈകീട്ട് അഞ്ച് മണിയോടെയാണ് മാര്‍ക്കറ്റ് റോഡിലെ ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയില്‍ തീപ്പിടുത്തം ഉണ്ടാകുന്നത്. ഞായറാഴ്ച കട അടച്ചിട്ടിരിക്കുകയായിരുന്നു.ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപ്പിടുത്തത്തിന് കാരണമെന്നാണ് സംശയിക്കുന്നത്. കട പൂർണമായും കത്തി നശിച്ചു. ന്യൂ സ്റ്റോര്‍ സ്റ്റേഷനറി കടയുടെ ഗോഡൗണ്‍ മുഴുവനായി കത്തി നശിച്ചു. മറ്റ് കടകളിലേക്ക് തീ വ്യാപിക്കുകയാണ്. തൊട്ടടുത്തുള്ള കടകളിലെ സാധങ്ങള്‍ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് മാറ്റുകയായിരുന്നു. മൂന്ന് കടകളിലേക്കും കെട്ടിടത്തിന്റെ മുകള്‍ഭാഗത്തേക്കും തീ വ്യാപിക്കുകയുണ്ടായി. രണ്ട് യൂണിറ്റ് അഗ്നിശമന സേനാ പ്രവർത്തകരും നാട്ടുകാരും ചേർന്നാണ് തീ അണക്കുന്നത്.