സംസ്ഥാനത്ത് കോവിഡ് ഇതര മരണങ്ങള് കുറഞ്ഞു; മരണനിരക്കില്‍ ഏഴുശതമാനം കുറവ്
കാസര്‍കോട്: കോവിഡ് കാലം കേരളത്തെ കോവിഡ് ഇതര മരണത്തില്‍നിന്ന് രക്ഷപ്പെടുത്തിയതായി കണക്കുകള്‍. തദ്ദേശ സ്വയംഭരണവകുപ്പിെന്റ ‘സേവന’ സിവില്‍ രജിസ്ട്രേഷനില്‍ രേഖപ്പെടുത്തിയ കണക്കു പ്രകാരം കോവിഡിനെതിരായ പ്രതിരോധം മറ്റുരോഗങ്ങളാല് മരണത്തിലേക്ക് വഴുതിവീഴാതെ 30,000ത്തോളം പേരെ രക്ഷപ്പെടുത്തിയെന്നാണ് അനുമാനം.
2016മുതല്‍ 2019വരെ കേരളത്തിലെ മരണസംഖ്യ മൂന്നുശതമാനം െവച്ച് വര്‍ധിക്കുകയായിരുന്നു. 2020ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഏഴുശതമാനം കുറയുകയുണ്ടായി. ശരാശരി വര്‍ധനയും കൂടി ചേര്ക്കുേമ്ബാള് 11ശതമാനത്തിെന്റ കുറവ് മരണനിരക്കിലുണ്ടായതായി വെബ്സൈറ്റില്‍ പറയുന്നു. ഈ കാലയളവിലെ മരണനിരക്ക് പരിശോധിക്കുേമ്ബാള് 30,000 കോവിഡ് ഇതരര്‍ക്ക് പേര്‍ക്ക് പ്രതിരോധം തുണയായതായി കണക്കാക്കാം. 2016 ല്‍ 2,44,946, 2017ല്‍ 2,52,135, 2018ല്‍ 2,55,626, 2019ല്‍ 2,64,196 എന്നിങ്ങനെ ഉയര്‍ന്നുകൊണ്ടിരുന്ന മരണനിരക്ക് 2020ല്‍ 2,43,664 ആയി കുറയുകയാണുണ്ടായത്. 2021ല്‍ സെപ്റ്റംബര്‍ ഒമ്ബത് വരെ 1,75,214 ആണ് സംസ്ഥാന മരണനിരക്ക്. ഇത് ശരാശരി പരിശോധിക്കുേമ്ബാള് ഈവര്‍ഷം അവസാനം 2,56,000വരെയാകാം. 2020ല്‍ മരണനിരക്ക് കുറയാനുണ്ടായ കാരണം കോവിഡിനെതിരായ പ്രതിരോധപ്രവര്‍ത്തനം മറ്റ് ആരോഗ്യപ്രശ്നങ്ങള്‍ കുറച്ചതാണ്. മാസ്കും സാനിറ്റൈസറും ശ്വാസകോശ, സാംക്രമികരോഗങ്ങളില്‍നിന്ന് രക്ഷനല്കി. ആശുപത്രിജന്യ രോഗങ്ങളും കുറഞ്ഞു.
ഭക്ഷണ രീതിയില്‍ പ്രകടമായ മാറ്റം വന്നതും മരണനിരക്ക് കുറയാന്‍ കാരണമായതായി ബദിയടുക്ക ഗ്രാമ പഞ്ചായത്ത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നിസാംറാവുത്തര്‍ പറഞ്ഞു. വാഹനാപകടങ്ങള്‍ വഴിയുണ്ടാകാറുള്ള മരണം 30ശതമാനത്തിലധികം കുറവുണ്ടായി. 2016ല്‍ 4287, 2017ല്‍ 4131, 2018ല്‍ 4303, 2019ല്‍ 4440, 2020ല്‍ 2970 എന്നിങ്ങനെയാണ് അപകട മരണ നിരക്ക്. കോവിഡ് ഇളവില്‍ വാഹനങ്ങള്‍ ഓടിത്തുടങ്ങിയ 2021ല്‍ അപകട മരണവും വര്‍ധിക്കാന്‍ തുടങ്ങിയിട്ടുണ്ട്.
ജൂലൈ വരെ 1936പേരാണ് കേരളത്തില്‍ അപകടമരണത്തിനു വിധേയരായവര്‍. ഈ വര്‍ഷം മരണസംഖ്യ മൂവായിരത്തിനടുത്ത് എത്തുമെന്നാണ് സൂചന. കോവിഡ് പ്രതിരോധത്തിെന്റ ഭാഗമായി പൊലീസ് പരിശോധന ഇപ്പോഴും തുടരുന്നതിനാല്‍ 2019ലെ കണക്കിേലക്ക് അപകടമരണനിരക്ക് ഉയരാന്‍ സാധ്യതയില്ലെന്ന് ബന്ധപ്പെട്ട വകുപ്പുകള്‍ പറയുന്നു.