DeathHealthindiaUncategorized
രാജ്യത്ത് കഴിഞ്ഞ വർഷം നായ്ക്കളുടെ കടിയേറ്റത് 37 ലക്ഷം പേർക്ക്

ന്യൂഡൽഹി • രാജ്യത്ത് 2024 ൽ 37,17,336 പേർക്ക് നായ്ക്കളുടെ കടിയേറ്റതായും ഇവരിൽ 54 പേർ പേവിഷബാധയേറ്റ് മരിച്ച തായും ലോക്സഭയിൽ കേന്ദ്ര സർക്കാർ അറിയിച്ചു. പേവിഷ പ്രതിരോധ പരിപാടിയുടെ ഭാഗ മായി നാഷനൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ (എൻസി ഡിസി) ശേഖരിച്ച കണക്കാണു മൃഗസംരക്ഷണ സഹമന്ത്രി എസ്.പി.സിങ് ബാഗേൽ അവതരിപ്പിച്ചത്. തെരുവുനായ്ക്കളുടെ എണ്ണം നിയന്ത്രിക്കേണ്ടതു തദ്ദേശ സ്‌ഥാപനങ്ങളുടെ ഉത്ത രവാദിത്തമാണ്. ഇതിനായി വന്ധ്യംകരണ (എബിസി) പദ്ധതി നടപ്പാക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.