Kerala NewsLatest NewsPoliticsUncategorized
മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ

കണ്ണൂർ: ടിപി ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ മരിച്ച സിപിഎം നേതാവ് പികെ കുഞ്ഞനന്തന്റെ പേരും നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടർ പട്ടികയിൽ.
ഇദ്ദേഹത്തിന്റെ പേര് വോട്ടർ പട്ടികയിൽ നിന്ന് മാറ്റിയില്ലെന്ന് പരാതിപ്പെട്ടയാൾക്ക്, ഫീൽഡ് വെരിഫിക്കേഷനിൽ കുഞ്ഞനന്തൻ ജീവിച്ചിരിപ്പുണ്ടെന്ന് വ്യക്തമായതായി മറുപടി ലഭിച്ചു.
തെരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്നാണ് മറുപടി കിട്ടിയത്. കൂത്തുപറമ്പ് മണ്ഡലത്തിലെ 75ാം നമ്പർ ബൂത്തിലെ വോട്ടർ പട്ടികയിലാണ് കുഞ്ഞനന്തന്റെ പേരുള്ളത്.