Latest NewsNationalUncategorized

ഡെൽഹിയിലെ ലജ് പത് നഗര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റില്‍ തീപിടിത്തം

ന്യൂഡെൽഹി: തെക്കന്‍ ഡല്‍ഹിയില്‍ വ്യാപാര സമുച്ചയത്തിലെ ഷോറൂമില്‍ തീപിടിച്ചു. ഡല്‍ഹി ലജ്പത് നഗര്‍ സെന്‍ട്രല്‍ മാര്‍ക്കറ്റിലെ ഷോറൂമിലാണ് തീപിടിത്തമുണ്ടായിട്ടുള്ളത്.

രാവിലെ പത്തരയോടെയാണ് തീപിടിച്ച വിവരം അഗ്നിശമന വകുപ്പില്‍ ലഭിക്കുന്നത്. 16 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. 70 അഗ്നിശമന ഉദ്യോഗസ്ഥരാണ് തീ അണയ്ക്കുന്നതിനുള്ള ശ്രമത്തില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.

വ്യാപാരസ്ഥാപനങ്ങള്‍ തിങ്ങിനിറഞ്ഞ പ്രദേശത്താണ് തീപിടിച്ചത്. മറ്റ് വ്യാപാരസ്ഥാപനങ്ങളിലേക്ക് തീ പടരാതിരിക്കാനാണ് ശ്രമിക്കുന്നതെന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് മേധാവി അതുല്‍ ഗാര്‍ഗ് പറഞ്ഞു. ഷോറൂമിനകത്ത് ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോ എന്ന് വ്യക്തമല്ല. പരിശോധന നടക്കുന്നുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button