CinemaLife StyleMovieUncategorized
ഇതു മൂന്നാം തവണ; കീർത്തി സുരേഷ് വിവാഹിതയാകുന്നു? വാർത്തയിൽ പ്രതികരിച്ച് പിതാവ് സുരേഷ് കുമാർ

നടി കീർത്തി സുരേഷ് വിവാഹിതയാകുന്നുവെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് നടിയുടെ അച്ഛനും നിർമാതാവുമായ സുരേഷ് കുമാർ. വാർത്തകളിൽ യാതൊരു സത്യവുമില്ലെന്നും ഇതു മൂന്നാം തവണയാണ് മകളുടെ പേരിൽ വ്യാജ വിവാഹവാർത്തകൾ വരുന്നതെന്നും സുരേഷ് കുമാർ വ്യക്തമാക്കി.
തമിഴ് സംവിധായകൻ അനിരുദ്ധിന്റെ പേര് നടിയുമായി ചേർത്താണ് വ്യാജവാർത്തകൾ വന്നത്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുന്നുവെന്നുമായിരുന്നു വാർത്ത.
അതേസമയം തമിഴിലും തെലുങ്കിലുമായി കൈനിറയെ ചിത്രങ്ങളാണ് കീർത്തിയുടേതായി റിലീസിനൊരുങ്ങുന്നത്. പ്രിയദർശൻ–മോഹൻലാൽ ടീമിന്റെ മരക്കാറിലും കീർത്തി പ്രധാനവേഷത്തിൽ എത്തുന്നുണ്ട്.