Kerala NewsLatest News

അനന്യ കുമാരി അലക്സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ നിര്‍ദേശിച്ച് – ആരോഗ്യമന്ത്രി

തിരുവനന്തപുരം: തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ ട്രാന്‍സ്ജെണ്ടര്‍ അനന്യ കുമാരി അലക്സിന്റെ മരണത്തില്‍ അടിയന്തര അന്വേഷണം നടത്താന്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജ് നിര്‍ദേശം നല്‍കി. ട്രാന്‍സ്ജെണ്ടര്‍ സംഘടനയും അന്വേഷണം ആവശ്യപ്പെട്ട് പരാതി നല്‍കിയിരുന്നു.

ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കാണ് അന്വേഷണ ചുമതല. ലിംഗമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങള്‍ പഠിക്കാന്‍ വിദഗ്ധ സമിതി രൂപീകരിക്കുമെന്നും മന്ത്രി അറിയിച്ചു. കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിയായ അനന്യ കുമാരി അലക്‌സിനെ കൊച്ചിയിലെ ഫ്‌ലാറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്്.

ട്രാന്‍സ് ജെണ്ടര്‍ വിഭാഗത്തിലെ ആദ്യ റേഡിയോ ജോക്കിയായിരുന്നു അനന്യ കുമാരി അലക്‌സ്. ലിംഗമാറ്റ ശസ്ത്രക്രിയക്കിടെ സംഭവിച്ച പിഴവിനെ തുടര്‍ന്ന് ഗുരുതരമായ ശാരീരിക പ്രശ്‌നം നേരിടുകയാണെന്ന് കഴിഞ്ഞ ദിവസം അനന്യ വെളിപ്പെടുത്തിയിരുന്നു.

കൊച്ചിയിലെ റിനൈ മെഡിസിറ്റിയില്‍ തനിക്ക് നടത്തിയ ലിംഗമാറ്റ ശസ്ത്രക്രിയ പരാജയമായിരുന്നുവെന്നും അതിന്റെ കഷ്ടതകള്‍ ഏറെയാണെന്നും അനന്യ പരസ്യമായി പ്രതികരിച്ച് രംഗത്തെത്തിയിരുന്നു. ചികിത്സ രേഖകള്‍ പോലും കൈമാറാതെ തന്റെ തുടര്‍ ചികിത്സ നിഷേധിക്കുകയാണെന്നും അനന്യ പരാതി അറിയിച്ചിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button