DeathEditor's ChoiceKerala NewsLatest NewsLocal NewsNationalNews
കാശ്മീരിൽ തീവ്രവാദികളുമായി ഏറ്റുമുട്ടല്‍; നാല് സൈനികര്‍ക്ക് വീരമൃത്യു.

വടക്കൻ ക്ശമീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് ഇന്ത്യൻ സൈനികർക്ക് വീരമൃത്യു. കുപ്വാരയിലെ മച്ചിൽ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.ആർമി ക്യാപ്റ്റനും രണ്ട് സൈനിക ഓഫീസർമാരും ഒരു ബിഎസ്എഫ് ജവാനും ഉൾപ്പെടെ 4 സൈനീകരാണ് വീരമൃത്യു വരിച്ചത്.മൂന്ന് തീവ്രവാദികളും കൊല്ലപ്പെട്ടിട്ടുണ്ട്. നുഴഞ്ഞുകയറാൻ ശ്രമിച്ച തീവ്രവാദികളുമായി ട്ടാണ് ഏറ്റുമുട്ടലുണ്ടായത്. നിയന്ത്രണരേഖയിൽ നുഴഞ്ഞു കയറാൻ ശ്രമിച്ച തീവ്രവാദികളെ ഇന്ത്യൻ പട്രോളിങ് സംഘം തടഞ്ഞതായും പിന്നീട് ഏറ്റുമുട്ടലുണ്ടായതായും സൈനിക വാക്താവ് അറിയിച്ചു. ഞായറാഴ്ച പുലർച്ചയോടെയാണ് സംഭവത്തിന്റെ തുടക്കമെന്നാണ് റിപ്പോർട്ടുകൾ.പ്രദേശത്ത് ഏറ്റുമുട്ടൽ തുടരുകയാണെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.