ഞാന്‍ ഇന്ത്യക്കാരിയാണ്; മീരാബായ് ചാനു.
ടോക്കിയോ: ടോക്കിയോ ഒളിംപിക്സില്‍ ഇന്ത്യയ്ക്ക് മെഡല്‍ പട്ടിക തുറന്നു തന്ന മീരാബായ് ചാനു. ഭാരോദ്വഹനത്തില്‍ മീരാബായ് ചാനു വെള്ളി സ്വന്തമാക്കിയാണ് ഇന്ത്യ മെഡല്‍ പട്ടിക തുറന്നത്. ഇതോടെ ഒളിംപിക് ചരിത്രത്തില്‍ ഭാരോദ്വഹനത്തില്‍ മെഡല്‍ നേടുന്ന രണ്ടാമത്തെ ഇന്ത്യന്‍ താരമാണ് ചാനു.
മീരാബായ് വെള്ളി സ്വന്തമാക്കിയതിലുപരി 21 വര്‍ഷത്തിന് ഇപ്പുറമാണ് ഇന്ത്യ മെഡല്‍ കരസ്ഥമാക്കുന്നത്. വനിതകളുടെ 49 കിലോ വിഭാഗം ഭാരോദ്വഹനത്തിലും സ്നാച്ചിലും ക്ലീന്‍ ആന്‍ഡ് ജര്‍ക്കിലും ചാനു മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സ്നാച്ചില്‍ 87 കിലോയും ജര്‍ക്കില്‍ 115 കിലോയും താരം കീഴടക്കി. അതേസമയം താരം തന്നെ താരത്തിന്റെ ഈ നേട്ടത്തെ കുറിച്ച് പറഞ്ഞിരിക്കുകയാണ്.
ടോക്യോയില്‍ ഇന്ത്യക്കായി മെഡല്‍ നേടിയതില്‍ ഒരുപാട് സന്തോഷമുണ്ടെന്നും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി മനസ്സില്‍ കൊണ്ട് നടന്നിരുന്ന ആഗ്രഹമാണ് ഇപ്പോള്‍ സഫലമായതെന്നും അതില്‍ തനിക്ക് അഭിമാനമുണ്ടെന്നുമാണ് താരം പ്രതികരിച്ചത്. താന്‍ മണിപ്പൂരുകാരി മാത്രമല്ല മറിച്ച് ഇന്ത്യക്കാരിയാണെന്നും താരം കൂട്ടിച്ചേര്‍ത്തു.