സ്വർണക്കടത്ത് കേസിലെ മൂന്നാമത്തെ പ്രതി ഫാസിൽ ഫരീദിനെ കൈമാറാൻ ഇന്ത്യ യുഎഇയോട് അഭ്യർത്ഥിക്കും.

കേരള സ്വർണക്കടത്ത് കേസിലെ മൂന്നാമത്തെ പ്രതി ഫാസിൽ ഫരീദിനെ കൈമാറാൻ ഇന്ത്യ യുഎഇയോട് അഭ്യർത്ഥിക്കും. ഫരീദ് ഇപ്പോൾ യുഎഇയിലാണ്. എന്‍ഐഎ കേസില്‍ പ്രതിചേര്‍ത്ത ഫാസില്‍ ഫരീദിനെതിരെ ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കേസിലെ പ്രതികളുടെ പട്ടികയിൽ ഫാസിൽ ഫരീദിന്റെ പേര് ചേർത്തതിനാൽ അദ്ദേഹത്തെ കൈമാറാനുള്ള നടപടി ക്രമങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഫരീദിനു പുറമേ സ്വർണ്ണക്കടത്ത് കേസിൽ സ്വപ്‌ന സുരേഷ്, സരിത്, സന്ദീപ് നായർ എന്നിവരെ എൻ ഐ എ പ്രതികളായി ചേർത്തിട്ടുണ്ട്. കൊടുങ്ങല്ലൂർ സ്വദേശിയായ ഫരീദ് ദുബായിൽ ജിംനേഷ്യം നടത്തുകയാണ്. ആഡംബര കാറുകളോട് താൽപ്പര്യമുള്ള ഫരീദിന്റെ ഗാരേജിൽ നിരവധി ഉയർന്ന തരം കാറുകളുണ്ട്. നിരവധി ബോളിവുഡ് താരങ്ങളുമായി അടുത്ത ബന്ധം പുലർത്തുന്ന ഫരീദ് ദുബായിൽ നടക്കുന്ന
സിനിമാതാരങ്ങളുടെ പരിപാടികളിൽ മുഖ്യ നിരയിൽ ഉണ്ടാവും. താരങ്ങളുടെ ഇന്ത്യയിൽ നിന്നുള്ള വരവും മടക്കവും ഒക്കെ സ്വന്തം ചുമതലയിലാണ് നിർവഹിച്ചു വന്നിരുന്നത്. എഫ്‌ഐആറില്‍ ഫാസിലിന്റെ വിലാസവും പേരും ആദ്യം തെറ്റായി കൊടുത്തത് തിരുത്താനുള്ള അപേക്ഷയും എന്‍ഐഎ കോടതിയില്‍ സമര്‍പ്പിക്കുകയുണ്ടായി. പ്രതിയുടെ ശരിയായ പേര് ഫൈസല്‍ ഫരീദ് എന്നാണെന്നും, ഇയാള്‍ തൃശ്ശൂര്‍ സ്വദേശി ആണെന്നും എൻ ഐ എ യുടെ അപേക്ഷയില്‍ പറയുന്നു.