സൗദി അറേബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിനെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സൗദി അറേബ്യയിലെ ഭരണാധികാരി സൽമാൻ രാജാവിനെ റിയാദിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിത്താശയത്തിലെ പഴുപ്പു മൂലം മെഡിക്കൽ പരിശോധനകൾക്കായാണ് 84കാരനായ രാജാവിനെ കിങ് ഫൈസൽ സ്പെഷ്യലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്ന് ഔദ്യോഗിക സൗദി വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കൂടുതൽ വിവരങ്ങൾ അറിയിച്ചിട്ടില്ല.
ആധുനിക സൗദിയുടെ സ്ഥാപകനായ അബ്ദുള്ള രാജാവിന്റെ നിര്യാണത്തെത്തുടർന്നാണ് അദ്ദേഹത്തിന്റെ മകനായ സൽമാൻ രാജാവ് 2015 ജനുവരി മുതൽ ഭരണസാരഥ്യമേൽക്കുന്നത്. സൽമാൻ രാജാവിന്റെ 34 വയസുള്ള മകൻ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരനാണ് അടുത്ത ഭരണാവകാശി. കൊറോണ വ്യാപനം തടയുന്നതിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയ സൗദിയിൽ കഴിഞ്ഞ മാസങ്ങളിലൊന്നും സൽമാൻ രാജാവ് പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിരുന്നില്ല. എന്നാൽ, മന്ത്രിമാരുമൊത്തുള്ള വിർച്വൽ യോഗങ്ങളിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ ഔദ്യോഗിക മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യുന്നുണ്ടായിരുന്നു. ലോക നേതാക്കളെ അദ്ദേഹം ഫോണിൽ ബന്ധപ്പെടുകയും ചെയ്യാറുണ്ടായിരുന്നു.