Kerala NewsLatest NewsUncategorized
‘പാറുവമ്മയ്ക്ക് റേഷൻ കൃത്യമായി കിട്ടുന്നുണ്ട്; ഫോട്ടോഷൂട്ട് ഞങ്ങളുടെയൊക്കെ അറിവോടെ ചെയ്തതാണ്: യുഡിഎഫിന്റെ വ്യാജപ്രചാരണങ്ങൾക്കെതിരെ കൊച്ചുമകൾ ഋതിക

കൊച്ചി: ‘പാറുവമ്മയ്ക്ക് റേഷൻ കൃത്യമായി കിട്ടുന്നുണ്ട് കൊച്ചുമകൾ ഋതിക. ’യുഡിഎഫിന്റെ കുപ്രചരണങ്ങളെ പൊളിച്ചടുക്കിക്കൊണ്ട് വീഡിയോയുമായാണ് ഋതിക എത്തിയത്. യുഡിഎഫ് എന്ന നുണഫാക്ടറി ഇലക്ഷന്റെ അവസാന സമയത്തും കുപ്രചരണങ്ങൾ അവസാനിപ്പിക്കുന്നില്ല.
റേഷൻ കിട്ടുന്നില്ലെന്ന് പ്രചരിപ്പിച്ചത് കള്ളമാണെന്ന് പാറുവമ്മയുടെ കൊച്ചുമകൾ ഋതിക പറയുന്നു. മുത്തശ്ശിയ്ക്ക് കിറ്റും റേഷനും കൃത്യമായി കിട്ടുന്നുണ്ടെന്നും ഫോട്ടോഷൂട്ട് ഞങ്ങളുടെയൊക്കെ അറിവോടെ ചെയ്തതാണെന്നും അവർതന്നെ പറയുന്നു.
ഇടതുപക്ഷം വികസനവും ജനക്ഷേമവും സംസാരിക്കുമ്പോൾ മറുപടിയില്ലാത്തവർ ഇങ്ങനെയുള്ള വ്യാജവാർത്തകളിലൂടെ ആളുകളെ തെറ്റിദ്ധരിപ്പിക്കുകയാണ്. അങ്ങനെ ഇതും യുഡിഎഫിന്റെ അനേകം ‘ഇലക്ഷൻ സ്പെഷ്യൽ’ ചീറ്റിയ ബോംബുകളിലൊന്നായി. വീഡിയോ ഷെയർ ചെയ്ത ഹൈബി ഈഡൻ എംപിയും കോൺഗ്രസും മാപ്പുപറയണമെന്നും ഋതിക ആവശ്യപ്പെട്ടു.