Editor's ChoiceKerala NewsLatest NewsLocal NewsNationalNews
പതിനാറ് ദിവസത്തിനുള്ളിൽ 13 തവണ ഇന്ധന വില കൂട്ടി.

ന്യൂഡൽഹി / രാജ്യത്ത് പതിനാറ് ദിവസത്തിനുള്ളിൽ 13 തവണ പെട്രോൾ ഡീസൽ വില കൂട്ടി. ശനിയാഴ്ച പെട്രോളിന് 27 പൈസയും ഡീസലിന് 26 പൈസയും ആണ് വർദ്ധിപ്പിച്ചത്. 15 ദിവസത്തിനിടെ പെട്രോളിന് 2.04 രൂപയും ഡീസലിന് 2.99 രൂപയുമാണ് ഇത് മൂലം കൂടി. കേരളത്തിലെ പെട്രോൾ വില 83.66 രൂപയും ഡീസലിന്റെ വില 77.69 രൂപയുമാണ്. വെളളിയാഴ്ച പെട്രോളിന് 20 പൈസയും ഡീസ ലിന് 23 പൈസയും വർദ്ധിപ്പിക്കുകയുണ്ടായി. ബീഹാർ തെരഞ്ഞെ ടുപ്പിനു പിറകെ രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം നവംബർ ഇരുപതിനാണ് എണ്ണക്കമ്പനികൾ പ്രതിദിന വിലപുതുക്കൽ വീണ്ടും തുടങ്ങിയത്.