CrimeLatest NewsNationalWorld

തട്ടിപ്പ് കേസ് ; മഹാത്മാഗാന്ധിയുടെ പേരകുട്ടിക്ക് ഏഴ് വർഷം തടവ്

ന്യൂ ഡെൽഹി: മഹാത്മാ ഗാന്ധിയുടെ പേരക്കുട്ടി ആഷിഷ് ലതാ റാംഗോബിൻ(56) തട്ടിപ്പ് കേസിൽ തടവിലായി. 60 ലക്ഷം റാൻഡ് (3.22കോടി രൂപ) തട്ടിപ്പ് നടത്തിയ കേസിൽ ദക്ഷിണാഫ്രിക്കയിലെ ഡർബൻ കോടതിയാണ് ഏഴ് വർഷം തടവ് ശിക്ഷ വിധിച്ചത്. എസ് ആർ മഹാരാജ് എന്ന വ്യവസായിയാണ് പരാതിക്കാരൻ. ഇറക്കുമതി തീരുവ നൽകാനും മറ്റ് ചെലവുകൾക്കുമായി വ്യാജ രേഖ നൽകി പണം തട്ടിയെന്നാണ് പരാതി. പ്രമുഖ വാർത്താഏജൻസിയാണ് വാർത്ത പുറത്ത് വിട്ടത്.

ഇളാ ഗാന്ധിയുടെയും മേവാ റാംഗോബിന്ദിന്റെയും മകളാണ് ആഷിഷ് ലത റാംഗോബിൻ. 50000 റാൻഡ് കോടതിയിൽ കെട്ടിവെച്ച്‌ ലത റാംഗോബിൻ ജാമ്യത്തിൽ പുറത്തിറങ്ങി. മൂന്ന് ലിനൻ കണ്ടെയിൻമെന്റുകൾ ഇന്ത്യയിൽ നിന്ന് കയറ്റി അയക്കുന്നുണ്ടെന്ന് നിക്ഷേപകരെ ബോധ്യപ്പെടുത്തുന്നതിന് ഇവർ വ്യാജ ഇൻവോയ്‌സുകളും രേഖകളും കൈമാറിയെന്നും കോടതിയെ പ്രൊസിക്യൂഷൻ ബോധിപ്പിച്ചു.
2015ലാണ് ലത റാംഗോബിൻ എസ്‌ആർ മഹാരാജിനെ പരിചയപ്പെടുന്നത്. ചെരുപ്പ് , തുണികൾ, ലിനൻ എന്നി വ്യാപാരം നടത്തുന്ന ന്യൂ ആഫ്രിക്ക അലയൻസിന്റെ ഡയറക്ടറാണ് മഹാരാജ്. ഇന്ത്യയിൽ നിന്ന് ചരക്കുകൾ താനും ദക്ഷിണാഫ്രിക്കയിലേക്ക് കൊണ്ടുവരാറുണ്ടെന്നും ഇറക്കുമതി കസ്റ്റംസ് നികുതി നൽകാനും ഇറക്കുമതി ചെലവിനുമായി പണം ആവശ്യമുണ്ടെന്നും മഹാരാജിനോട് ലത ആവശ്യപ്പെടുകയായിരുന്നു.

62 ലക്ഷം സാൻഡാണ് ആവശ്യപ്പെട്ടത്. ശേഷം മഹാരാജിനെ വിശ്വസിപ്പിക്കുന്നതിനായി ചരക്കുകളുടെ ഇൻവോയിസും മറ്റും കാണിച്ചിരുന്നു . തുടർന്ന് ഇയാൾ പണം നൽകി. എന്നാൽ പരിശോധനയിൽ ലത റാംഗോബിൻ നൽകിയ രേഖകൾ വ്യാജമാണെന്ന് മനസ്സിലായതിനെ തുടർന്നാണ് മഹാരാജ് പരാതി നൽകിയത്. ‘ഇൻറർനാഷണൽ സെൻറർ ഫോർ നോൺ വയലൻസിൽ’ പങ്കാളിത്ത വികസന സംരംഭത്തിൻറെ സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായിരുന്നു രാംഗോബിൻ. പരിസ്ഥിതി-സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒരു ആക്ടിവിസ്റ്റ് എന്നാണ് ഇവർ സ്വയം വിശേഷിപ്പിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button