കോവാക്സിന് ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് സൂചന
ന്യൂഡല്‍ഹി: ഭാരത് ബയോടെക് നിര്‍മ്മിക്കുന്ന കോവിഡ് വാക്സിനായ കോവാക്സിന് ഉടന്‍ ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് സൂചന. അടിയന്തര ഉപയോഗത്തിനുള്ള അനുമതിയാവും കോവാക്സിന് നല്‍കുക. കോവാക്സിനുമായി ബന്ധപ്പെട്ട് ലോകാരോഗ്യ സംഘടന ആവശ്യപ്പെട്ട അധിക വിവരങ്ങള്‍ ഭാരത് ബയോടെക് സമര്‍പ്പിച്ചതോടെയാണ് വാക്സിനുള്ള അംഗീകാരത്തിന് വഴിതുറന്നത്.
കോവാക്സിെന്റ മൂന്നാംഘട്ട ഇടക്കാല പരീക്ഷണം ഭാരത് ബയോടെക് പൂര്‍ത്തിയാക്കിയിരുന്നു. 25,800 വളണ്ടിയര്‍മാരില്‍ നടത്തിയ പരീക്ഷണത്തില്‍ വാക്സിന് 78 ശതമാനം ഫലപ്രദമെന്ന് വ്യക്തമായിരുന്നു. കോവാക്സിനുമായി ബന്ധപ്പെട്ട വിവരങ്ങളെല്ലാം സുതാര്യമാണെന്നും ഭാരത് ബയോടെക് അറിയിച്ചു. കോവാക്സിെന്റ ഒന്ന്, രണ്ട്, മൂന്ന് ഘട്ട പരീക്ഷണഫലങ്ങള്‍ ഇന്ത്യയിലെ ഏജന്‍സികള്‍ വിശദമായി പരിശോധിച്ചിരുന്നുവെന്നും കമ്ബനി വ്യക്തമാക്കി.
മൂന്നാംഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതിന് മുമ്ബ് ജനുവരി മൂന്നാം തീയതിയാണ് കോവാക്സിന് അടിയന്തര ഉപയോഗത്തിനുള്ള അനുമതി ഇന്ത്യന്‍ ഏജന്‍സികള്‍ നല്‍കിയത്. തുടര്‍ന്ന് വാക്സിന് വ്യാപകമായി ഇന്ത്യയില്‍ ഉപയോഗിച്ചിരുന്നു. എന്നാല്‍, ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിക്കാത്തതിനാല്‍ പല രാജ്യങ്ങളും കോവാക്സിന് അംഗീകാരം നല്‍കിയിരുന്നില്ല.