Kerala NewsLatest News

മുഖ്യമന്ത്രിയെ ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും

മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്ലിന്‍ കേസില്‍ കുറ്റവിമുക്തനാക്കിയത് ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ലാവലിന്‍ കേസ് സുപ്രീംകോടതി പരിഗണനക്കെടുത്തിരിക്കുന്നത് സംസ്ഥാനത്ത് നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസമാണ്. ലാവലിന്‍ കേസ് സുപ്രീംകോടതിയുടെ പരിഗണനക്ക് വരുന്നത് ഇരുപത്തിയേഴാം തവണയാണ്.

കേസ് പരിഗണിക്കുന്നത് ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ്. കേസ് പരിഗണിക്കുന്നത് കോടതി മാറ്റിവെച്ചത് ഇരുപത്തിയാറ് തവണയാണ്. നാളെ നാലാമത്തെ കേസ് ആയി ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ച് ഹര്‍ജി പരിഗണിക്കും. ഇത്രയും കാലം സിബിഐ കോടതിയില്‍ ആവിശ്യപ്പെട്ടിരുന്നത് രേഖകള്‍ സമ൪പ്പിക്കാനുള്ളതിനാല്‍ ഹരജി പരിഗണിക്കുന്നത് നീട്ടിവെക്കണമെന്നായിരുന്നു.

നേരത്തെ സി.ബി.ഐ വിശദമായ കുറിപ്പ് സമര്‍പ്പിച്ചിരുന്നെങ്കിലും ഇതിന്റെ പകര്‍പ്പ് ഇതുവരെ കക്ഷികള്‍ക്ക് കൈമാറിയിട്ടില്ല. അതിനാല്‍ സിബിഐ വാദം പറയാന്‍ തയാറായാലും കക്ഷികള്‍ സമയം ചോദിച്ചേക്കും. ശക്തമായ കാരണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രമേ രണ്ട് കോടതികള്‍ കുറ്റവിമുക്തരാക്കിയ കേസില്‍ സുപ്രീംകോടതി ഇടപെടുകയൊള്ളുവെന്ന് ജസ്റ്റിസ് യു.യു. ലളിത് നേരത്തെ വ്യക്തമാക്കിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button