Kerala NewsLatest News

സംസ്ഥാനത്ത് ഹിന്ദു ബാങ്കുകളുമായി സംഘ്പരിവാര്‍

ഹിന്ദുവിന്‍റെ പണം ഹിന്ദുക്കള്‍ക്ക് എന്ന മുദ്രാവാക്യവുമായി ബാങ്കുകള്‍ ആരംഭിക്കാനുള്ള നീക്കവുമായി സംഘപരിവാര്‍. സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹിന്ദു ബാങ്കുകള്‍ ആരംഭിക്കാനാണ് ശ്രമം. സംസ്ഥാനത്താകെ 800 കമ്ബനികള്‍ ഇതിനോടകം ഇതില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

ആശ്രമങ്ങളും മഠങ്ങളും ക്ഷേത്രങ്ങളും കേന്ദ്രീകരിച്ച്‌ 800 ഓളം കമ്ബനികളാണ് ഇതിനോടകം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. മിനിസ്ട്രി ഓഫ് കോ ഓപ്പറേറ്റീവ് അഫയേഴ്‌സിന് കീഴില്‍ കമ്ബനി ആക്‌ട് പ്രകാരമാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഹിന്ദു ബാങ്ക് നിധി ലിമിറ്റഡ് കമ്ബനികള്‍ എന്നായിരിക്കും പുതിയ ബാങ്കുകളുടെ പേര്. രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ഹിന്ദുകച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ ആരംഭിക്കാനാണ് നീക്കം.

മൂന്ന് ഡയറക്ടര്‍മാര്‍, ഏഴ് അംഗങ്ങള്‍, അഞ്ച് ലക്ഷം രൂപയുടെ ഓഹരി മൂലധനം എന്നിവ ഉണ്ടെങ്കില്‍ നിധി ലിമിറ്റ‍ഡ് കമ്ബനി ആരംഭിക്കാം. അത് തുടങ്ങി ഒരു വര്‍ഷത്തിനുള്ളില്‍ വിശ്വാസികളായ 200 അംഗങ്ങളെ ചേര്‍ക്കണമെന്നാണ് നിബന്ധന. അംഗങ്ങളില്‍ നിന്ന് മാത്രം നിക്ഷേപം സ്വീകരിച്ച അവര്‍ക്ക് മാത്രം വായ്പ കൊടുക്കുന്നതാണ് രീതി. സ്വര്‍ണ്ണപണയ വായ്പ,വ്യവസായിക വായ്പ,വാഹനവായ്പ എന്നിവയും അനുവദിക്കും. കുടുംബശ്രീ അംഗങ്ങളെ ആകര്‍ഷിക്കുന്നതിന് പ്രത്യേക വനിത യൂണിറ്റും സംഘപരിവാര്‍ ലക്ഷ്യം വയ്ക്കുന്നുണ്ട്.

പദ്ധതിയിലേക്ക് കൂടുതല്‍ അംഗങ്ങളെ ആകര്‍ഷിക്കുന്നതിന് സംഘപരിവാര്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രത്യേക ക്യാമ്ബയിന്‍ ആരംഭിച്ചിട്ടുണ്ട്. പ​ദ്ധ​തി​യി​ലേ​ക്ക് കൂ​ടു​ത​ല്‍ അം​ഗ​ങ്ങ​ളെ ചേ​ര്‍​ക്കു​ന്ന​തി​നാ​യി ഹി​ന്ദു​സം​ര​ക്ഷ​ണ പ​രി​വാ​ര്‍, ഭാ​ര​തീ​യ ഹി​ന്ദു പ്ര​ജാ​സം​ഘം തു​ട​ങ്ങി​യ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ത്യേ​ക കാ​മ്ബ​യി​നും സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തെ സ​ഹ​ക​ര​ണ​സം​ഘ​ങ്ങ​ളെ​ക്കാ​ള്‍ സു​താ​ര്യ​ത​യോ​ടു​കൂ​ടി എ​ല്ലാ നി​ക്ഷേ​പ​ങ്ങ​ള്‍​ക്കും ഉ​യ​ര്‍​ന്ന പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം ചെ​യ്യു​ന്ന​ത്. സ്വ​ര്‍​ണ​പ​ണ​യ വാ​യ്പ, വ്യ​വ​സാ​യി​ക വാ​യ്​​പ, പ്ര​തി​ദി​ന ക​ല​ക്​​ഷ​ന്‍ വാ​യ്​​പ, വാ​ഹ​ന​വാ​യ്​​പ എ​ന്നി​വ അ​നു​വ​ദി​ക്കും. സ്ഥി​ര​നി​ക്ഷേ​പ​ങ്ങ​ള്‍​ക്ക് 12.5 ശ​ത​മാ​നം പ​ലി​ശ​യാ​ണ് വാ​ഗ്ദാ​നം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button