Editor's ChoiceKerala NewsLatest NewsNewsPolitics
മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം.

കോഴിക്കോട്/ സംസ്ഥാന ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ വാര്‍ഡില്‍ എല്‍.ഡി.എഫിന് പരാജയം. വളാഞ്ചേരി പഞ്ചായത്തിലെ കാരാട് വാര്‍ഡിൽ ലീഗ് സ്ഥാനാർത്ഥിയാണ് വിജയിച്ചത്. 142 വോട്ടിന്‍റെ ഭൂരിപക്ഷത്തിനാണ് ലീഗിന്റെ അഷ്റഫ് അമ്പലത്തിങ്ങൽ വിജയിച്ചത്. എല്‍ഡിഎഫ് സ്ഥാനാര്‍ഥി ടി.പി മൊയ്തീന്‍കുട്ടിക്ക് 361 വോട്ടാണ് ലഭിച്ചത്. ലീഗ് സ്ഥാനാര്‍ഥിക്ക് 461 വോട്ടുകൾ ലഭിച്ചു.യുഡിഎഫ് സിറ്റിംഗ് സീറ്റാണിത്. 2015ലെ തെരഞ്ഞെടുപ്പില്‍ ലീഗ് സ്ഥാനാര്‍ഥിയായി ഫാത്തിമക്കുട്ടിയാണ് ഇവിടെ വിജയിച്ചിരുന്നത്. 2015ല്‍ കാരാട് വനിതാ സംവരണ വാര്‍ഡായിരുന്നു.