Kerala NewsLatest NewsPoliticsUncategorized

എൽഡിഎഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും ജനങ്ങളോട് വിശദീകരിക്കാൻ ജോസ് കെ മാണിയുടെ “ജനകീയം”; എൽഡിഎഫ് കാൽനട ജാഥയ്ക്ക് ഫെബ്രുവരി 21 ന് തുടക്കം

പാലാ: കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ മാണി നയിക്കുന്ന ജനകീയം എൽഡിഫ് കാൽനട പ്രചാരണജാഥ ഫെബ്രുവരി 21 മുതൽ 27 വരെ നടക്കും. എൽഡിഎഫ് സർക്കാരിന്റെ ജനകീയ ഇടപെടലുകളും വികസന പദ്ധതികളും സാമൂഹ്യക്ഷേമ കരുതലും ജനങ്ങളോട് വിശദീകരിക്കുന്നതിനായാണ് എൽഡിഎഫ് പ്രദേശിക കമ്മിറ്റികളുടെ നേതൃത്വത്തിൽ പ്രചാരണ പരിപാടി നടത്തുന്നത്. പാലാ നിയോജക മണ്ഡലത്തിലെ 12 പഞ്ചായത്തുകളിലും പാലാ നഗരസഭയിലും കാൽനട പ്രചാരണ പരിപാടി സങ്കടിപ്പിക്കുന്നത്.

ഫെബ്രുവരി 21 ന് ഭരണങ്ങാനം, തലപ്പലം പഞ്ചായത്തുകളിലും 22 ന് മുത്തോലി, കരൂർ, 23 ന് മൂന്നിലവ്, മേലുകാവ്, 24-ന് രാമപുരം, പാലാ നഗരസഭ, 25 ന് കൊഴുവനാൽ, കടനാട്, 27 ന് എലിക്കുളം, മീനച്ചിൽ പഞ്ചായത്തുകളിൽ ‘ജനകീയം പദയാത്ര’ നടക്കും.

ഫെബ്രുവരി 21 ന് രാവിലെ 9 മണിക്ക് ഭരണങ്ങാനം പഞ്ചായത്തിലെ ഉള്ളനാട് ആശുപത്രി ജംഗ്ഷനിൽ നിന്നും പദയാത്ര ആരംഭിക്കും. വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന വിശദീകരണ യോഗങ്ങളിൽ മന്ത്രിമാരും എൽഡിഎഫ് നേതാക്കളും പങ്കെടുക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button