Kerala NewsLatest News

സംസ്ഥാനത്ത് 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു

തിരുവനന്തപുരം : നിയമസഭ തിരഞ്ഞെടുപ്പ് ഫലം പുറത്ത് വരുമ്ബോള്‍ 8 ജില്ലകളില്‍ എല്‍ഡിഎഫ് മുന്നേറുന്നു. മലപ്പുറം, വയനാട് , എറണാകുളം എന്നീ ജില്ലകളില്‍ മാത്രമാണ് യുഡിഎഫ് മുന്നേറുന്നത്. തൃശ്ശൂരില്‍ 13 മണ്ഡലങ്ങളിലും എല്‍ഡിഎഫ് മുന്നില്‍ നില്‍ക്കുകയാണ്. പത്തനംതിട്ടയില്‍ തിരുവല്ല ഒഴികെ ബാക്കി നാലിടത്തും എല്‍ഡിഎഫ് മുന്നേറുകയാണ്.

അതേസമയം, നേമത്ത് കുമ്മനം രാജശേഖരനും പാലക്കാട് ഇ ശ്രീധരനും മുന്നേറുന്നു. കോഴിക്കോട് സൗത്തില്‍ കനത്ത വെല്ലുവിളി ഉയര്‍ത്തി ബിജെപിയുടെ നവ്യഹരിദാസ് മുന്നിലുണ്ടായിരുന്നു. എന്നാല്‍ പിന്നീട് പുറകിലേക്ക് പോവുകയായിരുന്നു. തുടക്കം മുതല്‍ നേമത്ത് കനത്ത വെല്ലുവിളി ഉയര്‍ത്തി കുമ്മനം മുന്നില്‍ തന്നെയുണ്ട്. ഇടതിനും വലതിനും തൊടാനാകാത്ത വമ്ബന്‍ ലീഡ് നിലയാണ് നേമത്ത് കുമ്മനം ഉയര്‍ത്തിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button