വാളയാറിലെ അമ്മയ്ക്ക് അടയ്ക്കാ രാജുവിന്റെ പിന്തുണ,’സത്യമേ ജയിക്കൂ എന്നതിന്റെ തെളിവാണ് ഞാന്‍’
പാലക്കാട് : അതങ്ങനെയാണ്, കാലമെത്ര കഴിഞ്ഞാലും സത്യത്തിന്റെ വാതിലുകള്‍ ഒരു നാള്‍ തുറക്കപ്പെടും. വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയ്ക്ക് പൂര്‍ണപിന്തുണയുമായി അടക്ക രാജുവും കുടുംബവും എത്തി. ദുരൂഹ സാഹചര്യത്തില്‍ മരിച്ച മൂത്തകുട്ടിയുടെ നാലാം ഓര്‍മദിനമായ ബുധനാഴ്ച അട്ടപ്പള്ളത്ത് പെണ്‍കുട്ടികളുടെ അമ്മ നടത്തുന്ന ഏകദിന ഉപവാസത്തില്‍ പങ്കെടുക്കാനാണ് അദ്ദേഹമെത്തിയത്. ‘എന്ത് പ്രതിബന്ധങ്ങളുണ്ടായാലും തളരാതെ പോരാടണം.
സത്യമേ ജയിക്കൂ. അതിന്റെ തെളിവാണ് ഞാന്‍. എല്ലാ പിന്തുണയുമുണ്ട്’-രാജു പറഞ്ഞു. കൊടിയ പീഡനമേറ്റിട്ടും മൊഴി മാറ്റാതെ ഉറച്ചു നിന്ന രാജു, അഭയകേസ് വിധി വന്നപ്പോള്‍ ഏറെ ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
അമ്മയോടൊപ്പം കുട്ടികളുടെ അച്ഛന്‍, കേസന്വേഷണത്തിനിടെ ആത്മഹത്യചെയ്ത പ്രവീണിന്റെ അമ്മ എലിസബത്ത് റാണി തുടങ്ങിയവരും ഉപവാസത്തില്‍ പങ്കെടുക്കും. വി.കെ. ശ്രീകണ്ഠന്‍ എം.പി. ഉദ്ഘാടനംചെയ്യും.