Latest NewsNewsWorld
ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു
ജപ്പാന്: ക്രിംസണ്‍ പൊളാരിസ് ചരക്കു കപ്പല്‍ മണല്‍ത്തിട്ടയില്‍ ഇടിച്ച് രണ്ടായി പിളര്‍ന്നു. ജപ്പാനിലെ ഹച്ചിനോഹെ തുറമുഖത്തിനടുത്ത് സംഭവം. 21 ജീവനക്കാരായിരുന്നു കപ്പലിലുണ്ടായത്.
എന്നാല്‍ ആര്‍ക്കും പരിക്കുകളിലെന്നാണ് ജപ്പാന് തീരസേന അധികൃതര്‍ അറിയിച്ചത്. അതേസമയം അപകടം നടന്നതോടെ കപ്പലില്‍ എണ്ണ ചോരുകയും 5.1 കിലോമീറ്ററോളം വ്യാപിക്കുകയും ചെയ്തിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചിട്ടുണ്ട്.